123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, July 24, 2018

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

🔖 വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു...
* പാർശ്വഫലങ്ങൾ:*
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർത്തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല ...

🔖 തേയില പൊടി

ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു...
❗ പാർശ്വഫലങ്ങൾ:
ശ്വാസ കോശ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപ്പെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്...

🔖 തേൻ

പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം...

🔖 മഞ്ഞൾ പൊടി

മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിറമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലർത്തിയിട്ടുണ്ട്...

🔖 പഞ്ചസാര

യുറിയ, ചോക്ക് പൗഡർ തുടങ്ങിയവ മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തിൽ കലർത്തി നോക്കുക, ചോക്ക് പൗഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും...

🔖 മുളക് പൊടിയിലെ മായം

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേർക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേർക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല...
❗ പാർശ്വഫലങ്ങൾ:
 ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാന്‍ അനുവാദമില്ലാത്ത ഇത്, കരള്‍ വൃക്ക തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
അല്പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക...

🔖 മഞ്ഞൾപ്പൊടി/മല്ലിപ്പൊടിയിലെ മായം

മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും, ചോളപ്പൊടിയുമൊക്കെ ചേർക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ് ചേർക്കുന്നത്. സാമ്പാർപൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേർത്ത് സ്റ്റാര്ച്ചും ചേര്ക്കുന്നതായും കാണുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേർത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുർഗന്ധവുമുണ്ടാകും...

🔖 പാലിലെ മായം

തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേർന്നിട്ടുണ്ടെന്ന് സംശയിക്കാം.
മായം കലർന്ന പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും...

പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേർത്താല്‍ അങ്ങനെ സംഭവിക്കും.
പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേർത്തതുകൊണ്ടാവാം.
പാലില്‍ രാസവസ്തുക്കള്‍ ചേർന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല...

🔖 അരിയിലെ മായം

വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേർത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേർക്കാറുണ്ട്. ഭാരം വർദ്ധിപ്പിക്കാനായി ചേർക്കുന്ന പല വർണ്ണക്കല്ലുകളും മാർബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേർക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിർമിച്ച് നൽകുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേർക്കു ന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാർത്ഥങ്ങളും ചേർക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നൽകാനായി അരിയില്‍ ചേർക്കുന്നതായും കാണുന്നു...

അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേർത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേർത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാർത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങുക...

📌 ഇവരോട് പരാതി പറയാം ...🗣

ഭക്ഷ്യവസ്തുക്കളില്‍ മായം ചേർന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസർക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസർമാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലൻസ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിർബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം...

📍ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാർ ...

കോഴിക്കോട് - ഡി ശിവകുമാര്‍: 9447891742
ഇടുക്കി - ഗംഗാഭായ് ജി: 9447790164
വയനാട് - ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ - ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട് - ജോസഫ് ഷാജി ജോർജ്: 9447211166
പത്തനംതിട്ട - എന്‍. രമേഷ് ബാബു: 9447956792
എറണാകുളം - കെ. അജിത് കുമാര്‍: 9447193041
തൃശൂര്‍ - ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം - എ.കെ. മിനി: 9447556744
മലപ്പുറം - കെ. സുഗുണന്‍: 9633486072
കണ്ണൂര്‍ - വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം - സി. ഉഷാറാണി: 9446332757
കോട്ടയം - ഡേവിഡ് ജോണ്‍: 9447598637
കാസർകോഡ് - എന്‍. ഹലീല്‍: 9446369563

📍മൊബൈല്‍ വിജിലൻസ് സ്‌ക്വാഡുകള്‍ ...

എറണാകുളം - എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട് - കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം - സുദർശനൻ എസ്: 9447890575

       🔖 വിലാസം ...📝

സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍
തൈക്കാട് പി ഒ, തിരുവനന്തപുരം.
ഫോണ്‍: 0471-2322833 / 2322844

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...