123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Sunday, June 4, 2017

ചെമ്പരത്തി- ആരോഗ്യ ഗുണങ്ങൾ....?

മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും ഉളള ചെടിയാണ് ചെമ്പരത്തി. പൂജകള്‍ക്ക് ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.

ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്.

പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്.

മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്. ചുവന്ന ചെമ്പരത്തിപ്പൂ കൊണ്ട് എന്തെങ്കിലും മരുന്നുണ്ടാക്കിക്കഴിക്കുന്നത് വിളര്‍ച്ച കുറയ്ക്കാന്‍ നല്ലതാണ്.

രക്തത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പരത്തിപ്പൂ സഹായിക്കും. കിഴക്കന്‍ രാജ്യങ്ങളില്‍ ചെമ്പരത്തിപ്പൂ ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാറുണ്ട്. മുടിക്ക് ഏറ്റവും പറ്റിയ ഔഷധമാണ് ചെമ്പരത്തിയുടെ പൂവും ഇലകളും. ഇവയുടെ സത്ത് മുടി വളരാനും മുടിയുടെ വരള്‍ച്ച മാറ്റാനും സഹായിക്കും. ഒന്നാന്തരം ഒരു ഹെയര്‍ കണ്ടീഷണറാണ് ചെമ്പരത്തി.

Please subscibe  utube channel n show your support...videos will come soon...
login gmail account n click the below link and subscribe


https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...