123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Sunday, September 25, 2016

മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ...!

*നമ്മളിൽ പലരും വെളിച്ചെണ്ണ കൊളസ്ട്രോളുണ്ടാക്കും അതിനാൽ സൺഫ്ലവർ* *ഓയിൽ* *ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ്.*
*എന്നാൽ എന്താണ് യാഥാർത്ഥ്യം?*
*മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ...!*

*നമ്മൾ വില കൊടുത്തു വാങ്ങുന്ന സൺഫ്ലവർ ഓയിലുകൾ സത്യത്തിൽ ക്രൂഡോയിൽ വേസ്റ്റുകളാണ്.* *ഇന്ന മാർക്കറ്റിൽ കിട്ടുന്ന സൺഫ്ലവർ ഓയിൽ ലിറ്ററൊന്നിനു 90 രൂപ മുതൽ 110 രൂപവരെ വിലക്കാണ് ലഭിക്കുന്നത്‌.*
*സത്യത്തിൽ 8 കിലോ സൺഫ്ലവർ സീഡ് വേണം ഒരു ലിറ്റർ ഓയിലുണ്ടാക്കാൻ.*
*അപ്പോൾ എങ്ങനെ ഈ കംബനികൾ 100 രൂപക്ക്‌ ഒരു ലിറ്റർ ഓയിൽ നമുക്ക്‌ നൽകുന്നത്‌ ?*
*ഒരു കിലോ സൺഫ്ലവർ സീഡിന്ന് 30 മുതൽ, 40 രൂപവരെയാണ് മാർക്കറ്റ് വില. അപ്പോൾ 8 കിലോക്ക് 30 വെച്ച് കൂട്ടിയാൽ തന്നെ 240 ഉം 40 വെച്ചായാൽ 320 ഉം രൂപയായി.*
*പിന്നെ എങ്ങനെയാ നമുക്ക് 100 രൂപക്ക് ഒരു ലിറ്റർ പായ്കറ്റ് കിട്ടുന്നത് ?*
*അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം.*
*ഇതു പോലുളള ഓയിൽ കംബനികളിലേക്ക്‌ അവരിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്റനേകം വിഷ ചേരുവകളുമായി നമ്മുടെ കൈകളിലേക്ക്‌.*
*ഇതൊക്കെ വായിച്ച് ആരും ഇതോന്നും വാങ്ങാതിരിക്കില്ല എന്ന് എനിക്ക് അറിയാം.*
*നമ്മൾ ദയാലുക്കളായത് കൊണ്ട്‌ വൃക്ക ചികിൽസക്ക്‌ കൂണുപോലെ അടുപ്പിച്ച്‌ അടുപ്പിച്ച്‌ വളർന്ന ഡയാലീസ് സെന്ററുകാരനെയും സഹായിച്ച് പുണ്യം നേടാൻ കാത്തിരിക്കുന്നവരാണല്ലോ നമ്മൾ...*

*സ്വന്തം പറമ്പിലെയും തൊടിയിലെയും തേങ്ങയുപയോഗിച്ച് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കൂ..*
*ഇല്ലെങ്കിൽ നാട്ടിൽ കിട്ടുന്ന നല്ല തേങ്ങ വാങ്ങിച്ച് ആട്ടിയെടുക്കൂ.. നാട്ടിൻപുറത്തെ ഓയിൽ മില്ലുകളിൽ ആട്ടിയെടുക്കുന്ന എണ്ണ ചൂടോടെ വാങ്ങൂ...*

*ശത കോടീശ്വരനായ കുത്തക മുതലാളിയെ സഹസ്രകോടീശ്വരനാക്കാനായി വെറുതേ സൺഫ്ലവർ ഓയിൽവാങ്ങി സ്വന്തമായി വൃക്കരോഗം സമ്പാദിക്കരുത്.*
*ഉണരൂ ഉപഭോഗ്താക്കളേ ഉണരൂ...*
(courtesy; Livekerala)

Tuesday, September 20, 2016

കട്ടന്‍ചായ കുടിക്കാനുള്ള കാരണങ്ങള്‍.................?

കട്ടന്‍ചായ അഥവാ സുലൈമാനി നമ്മുടെ പ്രിയപ്പെട്ട പാനീയമാണ്. പാല്‍ ചേര്‍ത്ത ചായ സ്ഥിരമായി കുടിക്കുന്നതിനേക്കാള്‍ നല്ലത് കട്ടന്‍ചായയാണ്. നിരവധി ഗുണങ്ങളാണിതിനുള്ളത്.
1. ഹൃദയത്തിന് നല്ലത്
ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ചായ കുടിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനും കട്ടന്‍ചായ നല്ലതാണ്. ഹൃദയ പേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്ക്കാനുള്ള അംശങ്ങളും ഇതിലുണ്ട്.
2. ക്യാന്‍സറിനെ പ്രതിരോധിക്കും
സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ കട്ടന്‍ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും.
3. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ശക്തമാകണം. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി, ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്.
4. ദഹനശേഷി മെച്ചപ്പെടുത്തും
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇതു സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും.
5. ഉന്മേഷം നല്‍കുന്നു
ഒരു കട്ടന്‍ചായ കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കുന്നില്ലേ... ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ഥമാണിതിന് സഹായിക്കുന്നത്. ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനും കഫീന്‍ സഹായിക്കുന്നു. തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും.

Tuesday, September 6, 2016

ലെഗ്ഗിങ്ങ്സ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുനത് ഒരു വലിയ അപകടം..ലെഗ്ഗിങ്ങ്സ് ഇടുന്നവർ ഈ വീഡിയോ കാണുക..സൂക്ഷിക്കുക!!

ചര്‍മ്മത്തിന്‌ മധുരനാരങ്ങ

ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന്‌ തുല്യമാണ്‌. ഓറഞ്ച്‌ ശരീരത്തിന്‌ അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര്‌ ഉത്തമമാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഓറഞ്ചുനീര്‌ കൊടുത്താല്‍ രോഗപ്രതിരോധശക്‌തി ഉണ്ടാകുമെന്ന്‌ മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല.
ഗര്‍ഭവതികളായ സ്‌ത്രീകള്‍ ഓറഞ്ചുകഴിച്ച്‌ ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക്‌ അഴകും, ആരോഗ്യവും, ബുദ്ധിശക്‌തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക്‌ രോഗക്ഷീണം മാറാനും ഓറഞ്ച്‌ കഴിക്കുന്നത്‌ പ്രയോജനപ്രദമാണ്‌.

കൂടുതല് ഒറ്റമൂലികള്ക്കും, നിര്ദേശങ്ങള്ക്കും,­ join our group ദ്രോണ പാരമ്പര്യ മർമ്മ തിരുമ്മ് ചികിത്സാലയം കോട്ടയം Or 

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ ...........?


അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.
5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.
8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.
11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.
12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.
14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.
15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.
17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.
.ശ്രദ്ധിക്കൂ.....പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ 
ഉപകാരപ്രദമായ ഹെൽത്ത് വീഡിയോയും ഇൻഫർമേഷനും ലഭിക്കുന്നതിനായി ഞങ്ങളുടെ ഈ ഏറ്റവും പുതിയ ഒഫിഷ്യൽ പേജ് ലൈക്ക് ചെയ്യുക..

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...