വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, November 19, 2016

Cure Garden ...................!!!!!??

Curegarden represents a dream. A dream of sharing a happier, healthier body and quality of life with the use of nature's best ingredients. Botanics, when extracted for their bioactive compounds, offer a most effective approach to improving well-being and quality of life. It is based on the belief that botanicals of the highest quality would have a positive effect — without any negative side effects — on people's health. Over the years,we have seen and experienced personally the wonderful benefits of these high quality botanical products and are delighted to share them with others.For more information click here 

വിലക്കുറവിൽ ജനപ്രീതി നേടി ജൻ ഔഷധി...........?

കൊച്ചി ∙ മരുന്നുകൾക്കു നാലിലൊന്നു വിലയുമായി ‘ജൻ ഔഷധി’ ശാലകൾ സാധാരണക്കാരന്റെ ആശ്വാസകേന്ദ്രമാവുന്നു. പൊതുവിപണിയിൽ  വലിയ വില കൊടുത്തു മരുന്നു വാങ്ങുന്നവർ ‘ജൻ ഔഷധി’യിലെ കുറഞ്ഞ ബിൽ കണ്ടു ഞെട്ടും. അത്ര വിലക്കുറവാണിവിടെ. ഒരാഴ്ച മുൻപാണു കലൂർ സ്വദേശിയായ ഇലക്ട്രോണിക്ക് എൻജിനീയർ വിമൽ കൃഷ്ണൻ സഹപ്രവർത്തകൻ പറഞ്ഞു ജൻ ഔഷധിയെപ്പറ്റി അറിയുന്നത്. അച്ഛനും അമ്മയ്ക്കും ഒരു മാസത്തേക്കുള്ള മരുന്നുകൾ ഒരുമിച്ചു വാങ്ങി വയ്ക്കുകയാണു പതിവ്. ഇത്തവണ മരുന്നു വാങ്ങുന്നത് ജൻഔഷധിയിൽ നിന്നാകാമെന്നു കരുതി. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളാണു പതിവായി വാങ്ങുന്നത്. രണ്ടു പേർക്കും കൂടി 1500 രൂപയുടെ മരുന്നു വാങ്ങും. കൈവശമുള്ളത് പുതിയ 2000 രൂപയുടെ നോട്ടു മാത്രം. ബാക്കി 500 രൂപ അഞ്ചു നൂറിന്റെ നോട്ടായി ലഭിക്കുമല്ലോ എന്ന സന്തോഷത്തിലാണു മരുന്നുവാങ്ങിയത്. മരുന്നെല്ലാമെടുത്തു പൊതികെട്ടി ബിൽ കൈമാറും മുൻപു രണ്ടായിരത്തിന്റെ നോട്ടെടുത്തു നീട്ടി. കടക്കാരന്റെ മുഖം വാടി. അദ്ദേഹത്തിന്റെ പക്കൽ വിമലിനു നൽകാനുള്ള ബാക്കിതുക ഉണ്ടായിരുന്നില്ല. അപ്പോഴാണു വിമൽ ബില്ലിലേക്കു ശ്രദ്ധിച്ചത് 520 രൂപ.‘ഒരു മാസത്തേക്കുള്ള മരുന്നാണല്ലോ ഞാൻ ചോദിച്ചത്.’ വിമൽ അവിശ്വാസത്തോടെ പൊതി അഴിക്കുന്നതു കണ്ടു കടക്കാരൻ പറഞ്ഞു. തുറന്നു നോക്കേണ്ട സർ, ഒരു മാസത്തേക്കുള്ള മരുന്ന് എടുത്തിട്ടുണ്ട്. അപ്പോഴെക്കും പൊതി തുറന്ന വിമൽ മരുന്നു സ്ട്രിപ്

Monday, November 7, 2016

വെറ്റിലയുടെ ഗുണങ്ങള്‍ എന്തൊക്കെ.........?


പഴയ തലമുറ ഊണ് കഴിഞ്ഞു മൂന്നും കൂട്ടി മുറുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു ,വെറ്റില,ചുണ്ണാമ്പു, അടക്ക ചിലര്‍ അല്പം ഏലക്ക കൂടെ ചേര്‍ക്കും . ആ വെറ്റിലയുടെ ഗുണങ്ങള്‍ എന്തൊക്കെ നോക്കാം.


വെറ്റില ഉപയോഗിക്കുമ്പോള്‍ അതിന്റെ ഞെട്ട് നരമ്പുകള്‍ അറ്റം ഇവകള്‍ നീക്കി ആണ് ഉപയോഗിക്കുക .വെറ്റില പാമ്പ് എന്നൊരു കൃമി ഇതിന്റെ നരമ്പുകളില്‍ ഉണ്ട് അത് മയക്കം ഉണ്ടാക്കും എന്ന് കേള്‍വി.ജലാംശം :84.4%, വിടാമിന്‍ : 3.1%, കൊഴുപ്പ് :0.8% ഇതില്‍ കാത്സ്യം ,കരോട്ടിന്‍ ,തയാമിന്‍ ,രിബോഫ്ലാവിന്‍ ,വൈറ്റമിന്‍ :സി അടങ്ങിയത് ; കലോറി : 44

പുതിയ പരീക്ഷണങ്ങള്‍ വെറ്റിലയില്‍ വീര്യമുള്ള രോഗ പ്രതിരോധ ശക്തി കൊടുക്കുന്ന Chavicol എന്ന ഘടകം ഉള്ളതായി കണ്ടു പിടിച്ചിരിക്കുന്നു.

വെറ്റില ചവച്ചരച്ചു തിന്നാല്‍ മലബന്ധം നീങ്ങും, നല്ല വണ്ണം വിശപ്പുണ്ടാക്കും ,വായ്പുണ്ണ്‍ ,കുടല്‍ പുണ്ണ് , മാറും, പാമ്പിന്‍ വിഷത്തെ കൂടെ നിര്‍വീര്യമാക്കാന്‍ ഉള്ള കഴിവ് ഉണ്ട് .പല ഔഷധങ്ങളും വെറ്റില ചാറില്‍ അരച്ച് കൊടുക്കാന്‍ ആയുര്‍വേദം പറയുന്നുണ്ട്.

1. കരളിനു ശക്തി കിട്ടാന്‍ വെറ്റില നീര്,ഇഞ്ചി നീര് 5 മില്ലി യും ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ ഒരു മണ്ഡലകാലം( 42 ദിവസം )കുടിച്ചാല്‍ കരള്‍ ആരോഗ്യമായി ഇരിക്കും .കരള്‍ രോഗ സാദ്ധ്യത കുറയും.

2, വയര്‍ വേദനക്ക് : രണ്ടു ടേബിള്‍സ്പൂണ്‍ ജീരകം മൂന്നു ടേബിള്‍സ്പൂണ്‍ വെണ്ണ ചേര്‍ത്തു വെണ്ണ പോലെ അരച്ച് അത് 5 വെറ്റില യില്‍ നരമ്പുകള്‍ ഞെട്ട് നീക്കി തേച്ചു ചട്ടിയില്‍ ഇട്ടു വഴറ്റി യതില്‍ 100 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചൂടാരിയാല്‍ അതിനെ കുടിച്ചാല്‍ വയര്‍ വേദന മാറും ,ക്ഷീണം മാറും

3. പ്രമേഹ നിയന്ത്രണത്തിന്: നാലു വെറ്റില ,ആര്യവേപ്പില ഒരു കൈപിടി ,കറുകപുല്ല്: ഒരു കൈപിടി അളവ് ഇവകള്‍ ചെറുതായി നുറുക്കി 500 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ 150 മില്ലിയാക്കി വറ്റിച്ചു അരിച്ചു അതില്‍ നിന്നും 50 മില്ലി വീതം മൂന്നു നേരം ഭക്ഷണത്തിന് മുന്‍പ് കുടിച്ചാല്‍ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ആകും .

4. വിഷകടി : ശരീരത്തില്‍ ഉള്ള വിഷാംശം നീക്കാന്‍ വെറ്റില ക്ക് കഴിയും. സാധാരണ ചില വണ്ടുകള്‍,പൂച്ചികള്‍ കടിച്ചു ഉണ്ടാകുന്ന വിഷത്തെ നീക്കാന്‍ വെറ്റിലയില്‍ കുരുമുളക് ചേര്‍ത്തു ചവച്ചു ഇറക്കിയാല്‍ മതി .

5. ചുമ ശമിക്കാന്‍ വെറ്റില നീരില്‍ ഗോരോചനം ചേര്‍ത്തു കഴിച്ചാല്‍ തൊണ്ടയിലെ കഫകെട്ടു ,ചുമ ,ശ്വാസം മുട്ടല്‍ ഇവ ശമിക്കും .

6 .ദഹനകേടിനു: രണ്ടു വെറ്റില നരമ്പ് ഞെട്ട് നീക്കി അതില്‍ അഞ്ചു കുരുമുളക് ചേര്‍ത്തു അതില്‍ അല്പം വെള്ളം ചേര്‍ത്തു കാച്ചി അരിച്ചു കൊച്ചു കുട്ടികള്‍ക്ക് കൊടുത്താല്‍ അവരുടെ ദാഹനകുറവു നീങ്ങും. രണ്ടു വെറ്റില യുടെ കൂടെ അല്പം ജീരകം ചേര്‍ത്തു ചവച്ചു തിന്നാല്‍ വലിയവരുടെ ദഹനകേട്‌ മാറും

7. ചര്‍മ്മ രോഗത്തിന് : 100 മില്ലി വെളിച്ചെണ്ണയില്‍ അഞ്ചു വെറ്റില ഇട്ടു ചൂടാക്കി വെറ്റില ചുവന്ന ഉടനെ വാങ്ങി അരിച്ചു കുപ്പിയില്‍ അടച്ചു വെച്ചതു ,ചൊറി ചിരങ്ങു ഇവകള്‍ക്ക് പുരട്ടിയാല്‍ വേഗം ഭേദമാകും .

8. തലവേദനക്ക് : മൂന്നു വെറ്റില കശക്കി എടുത്ത ചാറില്‍ അല്പം കര്‍പ്പൂരം ചേര്‍ത്തു നെറ്റിയില്‍ പൂച്ചിട്ടാല്‍ തലവേദന നീങ്ങും .

9. തീ പൊള്ളലിനു : പൊള്ളിയ ഭാഗത്ത് വെറ്റില കെട്ടി വെക്കുക

10. വെറ്റിലയില്‍ എള്ള് എണ്ണ തേച്ചു വിളക്കില്‍ വാട്ടി മാറത്തു വെച്ചാല്‍ ചുമ,ശ്വാസം മുട്ടല്‍ , കുട്ടികളുടെ ചുമ ഇവ ശമിക്കും

11. വെറ്റില നീരില്‍ ചുണ്ണാമ്പു കലക്കി തൊണ്ടകുഴിയില്‍ തടവിയാല്‍ തൊണ്ട അടപ്പ് മാറും

12. തേള്‍ കടിച്ച വിഷം ഇറങ്ങാന്‍ വെറ്റില ചാറു കുടിച്ചും കടിവായില്‍ വെറ്റില ചതച്ചു തടവിയാല്‍ മതിയാകും

13. രണ്ടു അല്ലെങ്കില്‍ മൂന്നു വെറ്റില എടുത്തു ചാറു പിഴിഞ്ഞ നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു ദിവസവും കുടിച്ചാല്‍ നാഡികള്‍ ബലപ്പെടും

14. ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് ഉള്ള ചില മരുന്നുകളില്‍ വെറ്റില ഒരു പ്രധാന അംശം ആണ്,

15. വെറ്റില കായ കല്‍പ്പ രീതിയില്‍ ഉപയോഗിച്ചു വന്നാല്‍ നല്ല ആരോഗ്യമുണ്ടാകും.

ഓറഞ്ച് ജ്യൂസ് കുടിച്ചാൽ..........?


എല്ലാ ദിവസവും അര ലിറ്റർ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ഓർമ കൂടും; വയോധികരിൽ പരീക്ഷണം വൻ വിജയം


വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച് ജ്യൂസ് എന്നും ചർമത്തിന് തിളക്കം വർധിപ്പിക്കാൻ ഓറഞ്ച് മികച്ചതാണെന്നും മറ്റും നമുക്ക് അറിയാം. എന്നാൽ ഓർമ ശക്തി വർധിപ്പിക്കാൻ ഓറഞ്ച് ജ്യൂസിന് സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. എല്ലാ ദിവസവും അര ലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഓർമ വർധിപ്പിക്കുമെന്നും ബ്രെയിൻ പവർ കൂട്ടുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.

പ്രായമായവരെ ഓറഞ്ച് ജ്യൂസ് കുടിപ്പിച്ച് വെറും രണ്ടു മാസത്തിനുള്ളിൽ ഓർമശക്തിയിൽ ഏറെ പുരോഗതി കണ്ടെത്തിയതായാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഓറഞ്ചിൽ അടങ്ങിയ ഫ്‌ലവനോയിഡുകളാണ് ഇത്തരത്തിൽ ഓർമശക്തി വർധിപ്പിക്കാൻ സഹായകമാകുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദിവസവും അരലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കാൻ 37 പേരോട് ഗവേഷക സംഘം ആവശ്യപ്പെട്ടിരുന്നു. 60 മുതൽ 81 വയസു വരെ പ്രായമുള്ള 24 സ്ത്രീകളും 13 പുരുഷന്മാരുമാണ് പരീക്ഷണത്തിന് വിധേയരായവർ.

ഇവരിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ ഓർമ ശക്തിയും പ്രതികരണ ശേഷിയും സംസാരശേഷിയും വർധിച്ചുവെന്നാണ് കണ്ടെത്തിയത്. രണ്ടു മാസത്തിനുള്ളിൽ എട്ടു ശതമാനം സ്‌കോറാണ് ഇക്കാര്യത്തിൽ വർധിച്ചത്. അതേസമയം എല്ലാവരും അരലിറ്റർ ഓറഞ്ച് ജ്യൂസ് തന്നെ ദിവസേന കുടിക്കണമെന്നില്ലെന്നും ഓറഞ്ച് ജ്യൂസ് അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉള്ളിൽ ചെല്ലുന്നത് ബ്രെയിൻ ബൂസ്റ്റിംഗിന് ഇടയാക്കുമെന്നും ശാസ്തജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

വയോധികരുടെ എണ്ണം ലോകത്ത് ഓരോ വർഷവും വർധിക്കുകയാണെന്നും വയോധികരുടെ ആരോഗ്യസ്ഥിതിയിൽ അതുകൊണ്ടു തന്നെ ഏറെ കരുതൽ ആവശ്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 2100 ആകുമ്പോഴേയ്ക്കും 60 വയസു കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടു്‌നത്. ഇത്തരത്തിൽ വയോധികരുടെ എണ്ണം അടിക്കടി വർധിച്ചു വരുമ്പോൾ ആരോഗ്യസംരക്ഷണവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇവയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഓറഞ്ച് ജ്യൂസ് എന്നാണ് വിദഗ്ധാഭിപ്രായം.

ബ്രെയിൻ ബൂസ്റ്ററായ ഫ്‌ലവനോയ്ഡ് ബ്ലൂബറിയിലും ഏറെ അടങ്ങിയിട്ടുണ്ട്. ഫ്‌ലവനോയ്ഡ് അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് കുട്ടികൾക്കും ഓർമ ശക്തി വർധിപ്പിക്കാൻ സഹായകമാകും.

മാതളം കഴിച്ചാല് പലതുണ്ട് ഗുണം.......?ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകള്‍, വിറ്റാമിന്‍ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം.. തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ മാതളജ്യൂസ് ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

വിശപ്പു കൂട്ടാന്‍ മാതളജ്യൂസ് ഫലപ്രദം. മാതളനാരങ്ങ അല്‍സ്‌ഹൈമേഴ്‌സ്, പൈല്‍സ് എന്നിവയെ തടയുന്നു.

സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം.

കാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായകം. രക്തത്തിന്റെ കൗണ്ട് നോര്‍മല്‍ ആണെങ്കില്‍ മാത്രമേ കീമോ നല്കുകയുളളൂ.

ഗര്‍ഭിണികള്‍ക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്ക്കാന്‍ മാതളനാരങ്ങ ഫലപ്രദം. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാര്‍ട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു.

ഓറഞ്ച് ജ്യൂസ് കുടിച്ചാൽ..........?


എല്ലാ ദിവസവും അര ലിറ്റർ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ഓർമ കൂടും; വയോധികരിൽ പരീക്ഷണം വൻ വിജയം


വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച് ജ്യൂസ് എന്നും ചർമത്തിന് തിളക്കം വർധിപ്പിക്കാൻ ഓറഞ്ച് മികച്ചതാണെന്നും മറ്റും നമുക്ക് അറിയാം. എന്നാൽ ഓർമ ശക്തി വർധിപ്പിക്കാൻ ഓറഞ്ച് ജ്യൂസിന് സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. എല്ലാ ദിവസവും അര ലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഓർമ വർധിപ്പിക്കുമെന്നും ബ്രെയിൻ പവർ കൂട്ടുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.

പ്രായമായവരെ ഓറഞ്ച് ജ്യൂസ് കുടിപ്പിച്ച് വെറും രണ്ടു മാസത്തിനുള്ളിൽ ഓർമശക്തിയിൽ ഏറെ പുരോഗതി കണ്ടെത്തിയതായാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഓറഞ്ചിൽ അടങ്ങിയ ഫ്‌ലവനോയിഡുകളാണ് ഇത്തരത്തിൽ ഓർമശക്തി വർധിപ്പിക്കാൻ സഹായകമാകുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദിവസവും അരലിറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കാൻ 37 പേരോട് ഗവേഷക സംഘം ആവശ്യപ്പെട്ടിരുന്നു. 60 മുതൽ 81 വയസു വരെ പ്രായമുള്ള 24 സ്ത്രീകളും 13 പുരുഷന്മാരുമാണ് പരീക്ഷണത്തിന് വിധേയരായവർ.

ഇവരിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ ഓർമ ശക്തിയും പ്രതികരണ ശേഷിയും സംസാരശേഷിയും വർധിച്ചുവെന്നാണ് കണ്ടെത്തിയത്. രണ്ടു മാസത്തിനുള്ളിൽ എട്ടു ശതമാനം സ്‌കോറാണ് ഇക്കാര്യത്തിൽ വർധിച്ചത്. അതേസമയം എല്ലാവരും അരലിറ്റർ ഓറഞ്ച് ജ്യൂസ് തന്നെ ദിവസേന കുടിക്കണമെന്നില്ലെന്നും ഓറഞ്ച് ജ്യൂസ് അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉള്ളിൽ ചെല്ലുന്നത് ബ്രെയിൻ ബൂസ്റ്റിംഗിന് ഇടയാക്കുമെന്നും ശാസ്തജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

വയോധികരുടെ എണ്ണം ലോകത്ത് ഓരോ വർഷവും വർധിക്കുകയാണെന്നും വയോധികരുടെ ആരോഗ്യസ്ഥിതിയിൽ അതുകൊണ്ടു തന്നെ ഏറെ കരുതൽ ആവശ്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 2100 ആകുമ്പോഴേയ്ക്കും 60 വയസു കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടു്‌നത്. ഇത്തരത്തിൽ വയോധികരുടെ എണ്ണം അടിക്കടി വർധിച്ചു വരുമ്പോൾ ആരോഗ്യസംരക്ഷണവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇവയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഓറഞ്ച് ജ്യൂസ് എന്നാണ് വിദഗ്ധാഭിപ്രായം.

ബ്രെയിൻ ബൂസ്റ്ററായ ഫ്‌ലവനോയ്ഡ് ബ്ലൂബറിയിലും ഏറെ അടങ്ങിയിട്ടുണ്ട്. ഫ്‌ലവനോയ്ഡ് അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് കുട്ടികൾക്കും ഓർമ ശക്തി വർധിപ്പിക്കാൻ സഹായകമാകും.

പോപ്കോണ്‍ കഴിക്കൂ ഹൃദയത്തെ രക്ഷിയ്ക്കൂഇനി സിനിമയ്ക്കു പോകുമ്പോള്‍ ഒരു പായ്ക്കററ് പോപ്കോണ്‍ കൂടുതലായി വാങ്ങിക്കോളൂ. പൊരിച്ചെടുത്ത ചോളമണികള്‍ ആരോഗ്യത്തിനു ദോഷകരമല്ല. എന്നുമാത്രമല്ല, പോപ്കോണില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ക്ക് ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയാനുള്ള കഴിവുണ്ട്. കോശങ്ങളെ നശിപ്പിയ്ക്കുന്ന തന്മാത്രകളെ ചെറുക്കാനുള്ള ശേഷിയുണ്ട് പോപ്കോണിനെന്നു പറയുന്നത് ബ്രിട്ടനിലെ സ്ക്രാന്റോണ്‍ യൂണിവേഴ്സിററിയിലെ ഗവേഷകരാണ്. ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണമാണ് പോപ്കോണ്‍. കൊഴുപ്പ് കുറവ്. ധാരാളം നാരുകളും പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ ആന്റി ഓക്സിഡന്റ്കളുമുണ്ട് പോ്കോണില്‍.

ക്യാന്‍സര്‍,ഡിമെന്‍ഷ്യ,ഹാര്‍ട്ട് അററാക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പോപ്കോണിന്റെ കഴിവിനെ ഇങ്ങനെ വിശദീകരിയ്ക്കുന്നു ഗവേഷകര്‍.പോപ്കോണിലുള്ള പോളി ഫെനോള്‍സ് എന്ന ആന്റി ഒക്സിഡന്റാണ് രോഗപ്രതിരോധ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത്. രക്ത ധമനികള്‍ക്ക് ആയാസം നല്‍കാനും രക്തയോട്ടത്തിന്റെ വേഗത കൂട്ടാനും പോളി ഫെനോള്‍സിനു കഴിയും. പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ പോളി ഫെനോള്‍സിനുണ്ട് പോപ്കോണില്‍

പോപ്കോണ്‍ പൊരിച്ചെടുക്കുമ്പോള്‍ കളയുന്ന ഉമിയിലാണ് യഥാര്‍ത്ഥ പോഷകമുള്ളതെന്നാണ് ഗവേഷണ സംഘത്തിന്റെ മേധാവി ഡോ.ജോവിന്‍സണ്‍ പറയുന്നത്. ഉമി പല്ലില്‍ പററിപ്പിടിച്ചിരയ്ക്കുമെന്നു കരുതി വലിച്ചെറിയുന്ന രീതി ഇനി അവസാനിപ്പിയ്ക്കാം. ഉമിയില്‍ ധാരാളം നാരുകളും പോളിഫെനോള്‍സും അടങ്ങിയിരിയ്ക്കുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സ്നാക്സില്‍ ഏററവും പോഷകപ്രധമാണ് പോപ്കോണ്‍. കൂടുതല്‍ സംസ്കരിക്കപ്പെടാത്തതുകൊണ്ടാണ് പോപ്കോണില്‍ ഇത്രയധികം പോഷകങ്ങള്‍ ലഭ്യമായിരിയ്ക്കുന്നത്. കുറച്ച് പോപ്കോണ്‍ ദിവസവും കഴിച്ചു നോക്കൂ. നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കും.

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !