123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Monday, March 14, 2016

പത്ത്‌ ഊണുനിയമങ്ങൾ ??


പത്ത്‌ ഊണുനിയമങ്ങൾ

1. ചൂടോടെ ഉണ്ണണം - ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. 
ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. 
വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. 
ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. 
അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം.

2. മയമുളളതുണ്ണണം - മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. 
കണ്ണ്‌ മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. 
ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന്‌ സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം - അളവറിഞ്ഞ്‌ ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ്‌ വർദ്ധിപ്പിക്കുന്നു. 
നീരുംചണ്ടിയും വേർതിരിഞ്ഞ്‌ വേണ്ടാത്തത്‌ പുറത്തുപോകുന്നു. 
വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.

4. ദഹിച്ചശേഷമുണ്ണണം - ആദ്യംകഴിച്ചത്‌ ശരിയായി ദഹിക്കുംമുമ്പ്‌ വീണ്ടുമുണ്ടാൽ പലമട്ട്‌ പാകംവന്ന നീരുകൾകൂടിക്കലർന്ന്‌ ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. 
മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. 
ശരിയായവിശപ്പുണ്ടാകും. കഴിച്ചത്‌ വേണ്ടപോലെ ദഹിക്കും. ആയുസ്സ്‌ പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.

5. വിരുദ്ധമാവാത്തതുണ്ണണം - കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന്‌ വൈരുദ്ധ്യമുണ്ടാവരുത്‌. 
പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. 
വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. 
ശരീരസ്‌ഥിതി അപകടത്തിലാവും. 
ഉദാഹരണത്തിന്‌ പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്‌. ചൂടുചോറിൽ തൈരു ചേർക്കരുത്‌.

6. സുഖമായിരുന്നുണ്ണണം - മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത്‌ പ്രയോജനത്തിലാവൂ. 
വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. 
അതിനാൽ സുഖമായിരുന്നുണ്ണാം.

7. തിടുക്കത്തിലുണ്ണരുത്‌ വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.

8. തീരെപ്പതുക്കെയുണ്ണരുത്‌ - ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. 
കിണ്ണത്തിലെ ചോറ്‌ ഇരുന്നാറും. ദഹനംക്രമം വിട്ടാവും. 
അതിനാൽ ഊണ്‌ തീരെവേഗതയില്ലാതെയും ആവരുത്‌.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്‌ - ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. 
മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.

10. അവനവനെഅറിഞ്ഞുണ്ണണം - ഊണിനുളളതിൽ ഇതെനിക്കുനന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...