വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, October 30, 2015

10 ഹോട്ട് സെക്സ് ടിപ്പുകൾ !!

സെക്സിനു ഏറ്റവും മികച്ച സമയം ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരമായി സെക്സോളജിസ്റ്റുകള്‍ കൂടുതല്‍ പേരും പറയുന്നത് അതിരാവിലെയുള്ള സമയമാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഭംഗിയായി നടക്കുന്നത് ഈ നേരത്താണെന്ന് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയുള്ള നേരത്താണെങ്കിലും അവനില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ കാണപ്പെടുന്നത് ഉച്ചനേരത്താണെന്ന് ഒരു വിഭാഗം സെക്സോളജിസ്റ്റുകള്‍ വാദിക്കുന്നു. മറ്റൊരു വിഭാഗം പേര്‍ പറയുന്നതു രാത്രി 11നു ശേഷമുള്ള സമയം തന്നെയാണ് സെക്സിന് ഏറ്റവും അനുയോജ്യം എന്നാണ്. എന്തായാലും പങ്കാളികള്‍ ഇരുവര്‍ക്കും ചേര്‍ന്ന് ഏറ്റവും ഉണര്‍വുള്ളതും സൌകര്യപ്രദവുമായ സമയം തിരഞ്ഞെടുത്താല്‍ അതുതന്നെയാണു സെക്സിനു പറ്റിയ സമയം.
ആഹ്ളാദം എത്ര നേരം? ഇരു പങ്കാളികള്‍ക്കും പൂര്‍ണതൃപ്തി വരും വരെയുള്ള ലൈംഗികബന്ധത്തിന് എത്ര സമയമെടുക്കുന്നു. അത്രയും സമയമാണ് സെക്സ് ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നത്. എത്ര സമയം നീണ്ടു നിന്നു എന്നതിലല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണു ചിന്തിക്കേണ്ടത്.

രതിമൂര്‍ച്ഛ എത്ര നേരം, സംഭോഗം എത്ര നേരം തുടങ്ങിയവയ്ക്കു കൃത്യമായ ഉത്തരം ലഭ്യമല്ല. കാരണം, ഇതു വ്യക്തിഗതം തന്നെയാണ്.
2 ലേഡീസ് ഫസ്റ്റ്
ലേഡീസ് ഫസ്റ്റ് എന്നുള്ള ചൊല്ലില്‍ പതിരില്ല. ലൈംഗികതയിലെ മൂന്ന് നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതു തന്നെ ഈ ചൊല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ്.
രതിമൂര്‍ച്ഛ സ്ത്രീകള്‍ക്ക് പുരുഷന്‍ രതിമൂര്‍ച്ഛ നേടിയെടുക്കുന്നതിനു മുമ്പു തന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്കെത്താന്‍ സഹായിക്കുകയാണു ചെയ്യേണ്ടത്. ഇതിനായുള്ള മാര്‍ഗങ്ങള്‍ വേണം പുരുഷന്‍ തേടേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാര്‍ഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.
രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന്‍ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവനു കഴിയില്ല. ഒരു കൌമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.
അവള്‍ തീരുമാനിക്കട്ടെ
ലിംഗപ്രവേശം എപ്പോള്‍ വേണമെന്നുള്ളതു സ്ത്രീ വേണം തീരുമാനിക്കാന്‍. അവള്‍ വേണ്ടത്ര ലൈംഗികപരമായി ഉണര്‍വു നേടിയതിനു ശേഷം മാത്രമേ പ്രവേശം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവള്‍ നല്‍കുന്ന സൂചനകള്‍ക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.
സൂചനകള്‍ കാതോര്‍ത്തറിയുക
ലൈംഗികതയുടെ ക്ളൈമാക്സിലേക്കു നയിക്കാനും, സെക്സിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും സ്ത്രീകള്‍ക്കു കഴിയണം. പുരുഷനു ലൈംഗികമായി ഉണര്‍വുണ്ടാക്കാനും പങ്കാളികള്‍ക്കിഷ്ടപ്പെട്ട ലൈംഗികമാര്‍ഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം.
Do This
സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്നുള്ളത് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷന്‍. വികാരോത്തേജനകേന്ദ്രങ്ങളിലെ അവന്റെ സ്പര്‍ശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികപരമായി കൂടുതല്‍ ഉണര്‍ത്തും.
3 ഏജ് (പ്രായം)
എന്തൊരു വൈരുധ്യമാണു സ്ത്രീയും പുരുഷനും തമ്മില്‍? 18-20 വയസില്‍ ലൈംഗികതയുടെ ഉയര്‍ന്ന അവസ്ഥയിലെത്തുന്നവനാണു പുരുഷന്‍. അവിടെ നിന്നുള്ള ഇറക്കമാണു സാധാരണ വരുംവര്‍ഷങ്ങളില്‍ സംഭവിക്കുക. എന്നാല്‍ സ്ത്രീയില്‍ ഇതിനും തികച്ചും വിപരീതമാണു സംഭവിക്കുക. ലൈംഗികപരമായി പുരുഷന്‍ വിരസതയിലേക്കു പോകുമ്പോള്‍ അവളില്‍ ലൈംഗികാഗ്രഹങ്ങള്‍ ഉയര്‍ന്ന നിലയിലായിരിക്കും. മുപ്പതുകള്‍ മുതല്‍ നാല്‍പ്പതുകളിലേക്കുള്ള പടവുകളില്‍ അവളില്‍ ലൈംഗികാഗ്രഹം നുരയുന്നുണ്ടാകും. വാര്‍ധക്യത്തിലേക്ക് അടുക്കുന്നതോടെ പുരുഷനു ലൈംഗികമായി ഉറങ്ങിയ അവസ്ഥയിലായിരിക്കും എന്നു കരുതുന്നതും തെറ്റാണ്. ലൈംഗികാഗ്രഹത്തില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടായില്ലെങ്കിലും പുരുഷനില്‍ ലൈംഗികാഗ്രഹം ഒരേേ അവസ്ഥയില്‍ ഏതാണ്ട് 80 വയസു വരെയൊക്കെ നിലനില്‍ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.
മാറ്റങ്ങള്‍
പ്രായമെത്തുന്നതോടെ സ്ഖലനം വരെയുള്ള നേരങ്ങളില്‍ കൂടുതല്‍ നേരം ലൈംഗികതയിലേര്‍പ്പെടാന്‍ പുരുഷനു കഴിയും. ഉദ്ധാരണം ലഭിക്കാന്‍ യൌവനത്തെ അപേക്ഷിച്ചു കാലതാമസം നേരിടുമെന്നു മാത്രം. പ്രായമെത്തുന്നതോടെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ട്. ലൈംഗികാസ്വാദനശേഷി കുറഞ്ഞാലും ലൈംഗികാഗ്രഹങ്ങളില്‍ കുറവുണ്ടാകുന്നില്ല.
ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളില്‍ ഏറെ നേരം നീണ്ടു നില്‍ക്കുന്ന രതിപൂര്‍വകേളികളിലൂടെ മാത്രമേ ശരീരം ബന്ധപ്പെടലിനു സജ്ജമാകൂ. ലൈംഗികതയില്‍ ഒരു റിട്ടയര്‍മെന്റ് കാലമില്ലെന്ന് അറിയുക.
4 ഫോര്‍പ്ളേ
സെക്സ് ഒരു വലിയ വിരുന്നാണെങ്കില്‍, വിരുന്നിനു മുമ്പു വിശപ്പുണ്ടാക്കാന്‍ കഴിക്കുന്ന അപ്പറ്റൈസര്‍ ആണ് ഫോര്‍പ്ളേ അഥവാ ആമുഖലീലകള്‍.
രതിമൂര്‍ച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സര്‍വേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുമ്പു വേണ്ടത്ര രതിപൂര്‍വകേളികളില്‍ ഏര്‍പ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു.
എത്രനേരം?
ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാക്കാന്‍ സ്ത്രീക്ക് ആമുഖലീലകള്‍ കൂടിയേ തീരൂ. ഫോര്‍പ്ള കൂടാതെ സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കുക വളരെ വിരളമാണെന്നു തന്നെ പറയാം. സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ആമുഖലീലകള്‍ കൂടിയേ തീരൂ.
സ്ത്രീകളില്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ കണ്ടെത്താന്‍ ശ്രമിച്ചതു സ്ത്രീ ശാരാശരി എത്രനേരം ആമുഖലീലകള്‍ കൊതിക്കുന്നു എന്നാണ്. ബന്ധപ്പെടലിലേക്ക് അവളെ നയിക്കാന്‍ എത്ര സമയം ഫോര്‍പ്ളേ വേണ്ടി വരുന്നു എന്നന്വേഷിച്ച പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ ഉത്തരം 17 മിനിറ്റ് എന്നാണ്. ഇതൊരു ശരാശരി കണക്കാണ്. 10 മിനിറ്റിനും 25 മിനിറ്റിനും ഇടയിലുള്ള ഏതു സമയം വരെയുമാകാം എന്നാണു മനസിലാക്കേണ്ടത്. അതില്‍ കൂടുന്നതും വല്ലാതെ കുറയുന്നതും സെക്സിന്റെ ആസ്വാദനത്തെ ബാധിക്കും. എത്ര നേരം എന്നുള്ളത് സെക്സിലെ മറ്റേതൊരു സമയകണക്കുകളെപ്പോലെ തന്നെ വ്യക്തിപരമായി വ്യത്യാസപ്പെട്ടിരിക്കും.
കാര്യത്തിലേക്ക് എത്രയും പെട്ടെന്നു ചെല്ലണം എന്ന മനസ്ഥിതിയോടാണു പുരുഷന്‍ പൊതുവെ സെക്സില്‍ ഏര്‍പ്പെടുന്നത്. എത്രയും പെട്ടെന്നു ബന്ധപ്പെടല്‍ എന്ന മനസോടെയുള്ള ധൃതികൂട്ടല്‍ സ്ത്രീയുടെ സെക്സ് ആസ്വാദനത്തെ ബാധിക്കും.
ലൈംഗികസ്വഭാവങ്ങളിലും രീതികളിലും ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുള്ള മാസ്റ്റേഴ്സ് ആന്റ് ജോണ്‍സണ്‍ പറയുന്നതു പങ്കാളികളിലെ ലൈംഗിക പ്രവൃത്തികള്‍ അവര്‍ വിവസ്്ത്രരാകുന്നതിനു മുമ്പു തന്നെ ആരംഭിക്കണം എന്നാണ്. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളില്‍ ഇരുപങ്കാളികളും നടത്തുന്ന ലാളനകളൂമെല്ലാം ആമുഖലീലകളില്‍പ്പെടുന്നു.
Try this
എന്നും ഒരേ പൊസിഷന്‍... ഒരേ ബെഡ്റൂം... സെക്സ് ഇങ്ങനെ വിരസമാകുമ്പോള്‍ ലൈംഗികതയ്ക്കായി വീട്ടിലെതന്നെ മറ്റിടങ്ങളും തിരഞ്ഞെടുക്കാം. കിടക്കയില്‍ കിടന്നു കൊണ്ടല്ലാത്ത ലൈംഗികബന്ധത്തില്‍ പലതരത്തിലുള്ള പൊസിഷനുകവിലുള്ള ബന്ധപ്പെടല്‍ സാധ്യമാവുകയും ചെയ്യും.
5* സേഫ് സെക്സ്*
രോഗങ്ങള്‍ ഉണ്ടാകാതെയും പകരാതെയും ലൈംഗികത മാത്രമേ ഹോട്ടി ആയി മാറുകയുള്ളൂ. ഏതു ലൈംഗികബന്ധവും സുരക്ഷിതമല്ലാതാകാം. സെക്സില്‍ എന്തെല്ലാം കരുതലുകള്‍ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. അതിനാല്‍ കരുതലോടെയുള്ള ബന്ധപ്പെടലിനു വേണം പങ്കാളികള്‍ തയാറാകാന്‍.
സേഫ് സെക്സിനായി മനസില്‍ വെയ്ക്കേണ്ട ഏതാനും മാര്‍ഗനിര്‍ദേശങ്ങള്‍. 1 ശരീരസ്രവങ്ങള്‍ പരസ്പരം കലരാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചുംബിക്കുമ്പോഴും സെക്സിലേര്‍പ്പെടുമ്പോഴും ശരീരത്തിലെ സ്രവങ്ങള്‍ പരസ്പരം കലാതിരിക്കാന്‍ ശ്രമിക്കുക. രക്തം, ശുക്ളം, യോനിയില്‍ നിന്നുള്ള സ്രവം എന്നിവ വഴി എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ പകരാം.
2 ലൈംഗികാവയവങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കാണുകയാണെങ്കില്‍ ഉറ ധരിച്ചു കൊണ്ടു മാത്രമേ ബന്ധപ്പെടാവൂ.
രോഗലക്ഷണങ്ങളോ മറ്റോ കണ്ടെത്തിയാല്‍ പങ്കാളിക്കള്‍ക്കിടയില്‍ അതു ചര്‍ച്ച ചെയ്യുക. ഒരു ലൈംഗികരോഗവും പങ്കാളിയില്‍ നിന്നു മറച്ചു വെയ്ക്കരുത്. എത്രയും പെട്ടെന്ന് അതു ഡോക്ടറെക്കണ്ടു ചികിത്സിപ്പിക്കണം.
3 ലൂബ്രിക്കേറ്റഡ് കോണ്ടം എന്നിവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.
ഇത്തരം ഉറകളിലൂടെ സൂക്ഷ്മരോഗാണുക്കള്‍ കടക്കാനിടയുള്ളതിനാല്‍ ഇത്തരം ഉറകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം.
4 ലൂബ്രിക്കന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വാട്ടര്‍ ബേസ്ഡ് ആയവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ലൂബ്രിക്കന്റുകളില്‍ ഓയില്‍ബേസ്ഡ് ആയവ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുക. വാട്ടര്‍ ബേസ്ഡ് ആയ ലൂബ്രിക്കന്റുകളാണു സുരക്ഷിതം. യോനിയില്‍ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയില്‍, വെളിച്ചെണ്ണ, വാസ്ലൈന്‍ പോലുള്ള ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവര്‍ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.
5 വ്യത്യസ്തമായ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ലൈംഗികതയിലേര്‍പ്പെടാവൂ.
വ്യത്യസ്തമായ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഇവര്‍ ഏറെ കരുതല്‍ പുലര്‍ത്തേണ്ടതു ലൈംഗികാവയവങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിലാണ്.
Do This
ആദ്യം ലൈംഗിക ബന്ധത്തില്‍ വേദനയുണ്ടാകാറുള്ളത് സ്ത്രീക്കു മþത്രമാണ് എന്നു പുരുഷന്‍ കരുതിയാല്‍ തെറ്റി. ലിംഗ്രാഗ്ര ചര്‍മം നടത്താത്ത ചില പുരുഷന്മാരിലെങ്കിലും ആദ്യ ലൈംഗികബന്ധത്തില്‍ ചര്‍മം വലിയുമ്പോള്‍ വേദന തോന്നിയേക്കാം.
അതിനാല്‍, വേദനയെക്കുറിച്ചു സംശയം തോന്നുന്നവര്‍ ജെല്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
6 പൊസിഷന്‍
32 പൊസിഷനുകളില്‍ ദമ്പതികള്‍ക്കിടയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നു ലൈംഗികവിദഗ്ധര്‍ പറയുന്നു.
മിഷനറി പൊസിഷന്‍
പുരുഷന്‍ മുകളിലും സ്ത്രീ അടിയിലുമായുള്ള പൊസിഷനാണ് ഇത്. ഏറ്റവും കൂടുതല്‍ പങ്കാളികളും സെക്സിന്റെ ആദ്യകാലങ്ങളില്‍ തിരഞ്ഞെടുക്കുന്നതും ഈ പൊസിഷനാണ്. ശരീരഭാരം കൂടിയ പുരുഷന് ഈ രീതിയിലുള്ള ബന്ധപ്പെടലില്‍ ബുദ്ധിമുട്ടു നേരിടാം. പുരുഷന്‍ തന്റെ ഭാരം കൈകളില്‍ താങ്ങി നില്‍ക്കേണ്ടി വരും. ഭഗശിശ്നിക ഉത്തേജിപ്പിക്കാന്‍ കഴിയില്ല എന്നത് ഈ പൊസിഷന്റെ പോരായ്മയാണ്. അതിനാല്‍ സ്ത്രീയെ രതി മൂര്‍ച്ഛയിലെത്തിക്കാന്‍ ഈ വിധത്തിലുള്ള ബന്ധപ്പെടലിനു പലപ്പോഴും കഴിയാറില്ല.
ഇതൊഴിവാക്കായി സംഭോഗവേളയില്‍ പുരുഷന്‍ തന്റെ ലൈംഗികാവയവത്തിനു മുകളിലുള്ള പ്യൂബിക് അസ്ഥി ഉപയോഗിച്ച് സ്ത്രീയുടെ ലൈംഗികാവയവത്തിലും ഭഗശിശ്നികയിലും ഉരസല്‍ നല്‍കുക. സ്ത്രീയെ ഇതു വികാരമൂര്‍ച്ഛയിലെത്തിക്കും. സംഭോഗത്തിലെ ഈ രീതി കോയിറ്റല്‍ അലൈന്‍മെന്റ് ടെക്നിക് എന്ന് അറിയപ്പെടുന്നു.
വുമണ്‍ ഓണ്‍ ടോപ്പ്
മിഷനറി പൊസിഷനില്‍ നിന്നു തുടങ്ങി പിന്നീടു സ്ത്രീ മുകളിലായുള്ള ബന്ധപ്പെടല്‍ രീതിയിലേക്കു പോകുകയും ചെയ്യാം. മിഷനറി പൊസിഷനില്‍ പുരുഷനാണു മേധാവിത്വമെങ്കില്‍ ഈ പൊസിഷനില്‍ സ്ത്രീക്കാണ്. ഈ രീതി ഇരുവര്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്. ശ്രീഘ്രസ്ഖലനം കൊണ്ടു ബുദ്ധിമുട്ടുന്ന പുരുഷനു കൂടുതല്‍ സമയം ലൈംഗികതയിലേര്‍പ്പെടാന്‍ ഈ പൊസിഷന്‍ തിരഞ്ഞെടുക്കാം.
സൈഡ് ബൈ സൈഡ്
പരസ്പരം ചരിഞ്ഞു കിടന്നു കൊണ്ടുള്ള ബന്ധപ്പെടല്‍ രീതിയാണിത്. പങ്കാളികള്‍ക്കു ശാരീരികക്ഷമത കുറഞ്ഞിരിക്കുന്ന നേരങ്ങളില്‍ ഈ പൊസിഷന്‍ വളരെ പ്രയോജനപ്പെടും. സ്ത്രീകള്‍ കൂടുതല്‍ താത്പര്യപ്പെടുന്ന പൊസിഷന്‍ ഇതാണെന്നു ചില സര്‍വേകള്‍ പറയുന്നു.
റിയര്‍ എന്‍ട്രി
സ്ത്രീയുടെ പിന്നിലൂടെ പ്രവേശിക്കുന്ന പൊസിഷനാണ് ഇത്. സ്ത്രീകള്‍ക്ക് വികോരോത്തേജനം കൂടുതല്‍ നല്‍കുന്ന ജി സ്പോട്ടിലുള്ള ഉരസല്‍ കൊണ്ടു കൂടൂതല്‍ രസനീയമായ അനുഭൂതി ലഭ്യമാകും.
എല്ലാ പൊസിഷനുകളും എല്ലാവര്‍ക്കും ഇണങ്ങില്ല. ഉദാഹരണത്തിന്, നടുവേദനയുള്ള സ്ത്രീകള്‍ക്ക് മിഷനറി പൊസിഷന്‍ പോലും ഇണങ്ങിയതല്ല. ഇവര്‍ സ്ത്രീ ശരീരത്തിനു മുകളില്‍ പുരുഷന്റെ ശരീരഭാഗം വരാതെ മിഷനറി പൊസിഷന്‍ ഉപയോഗിക്കുകയാണു വേണ്ടത്.
Try this
ആസ്ട്രേലിയന്‍ സെക്സോളജിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍ സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നതിലെ ചില കണക്കുകള്‍ പുറത്തു വന്നു. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ബന്ധപ്പെടലിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നുള്ളൂ. 81 ശതമാനം പേരും ഭഗശിശ്നികയിലെ ഉത്തേജനം കൊണ്ടു രതിമൂര്‍ച്ഛയിലെത്തുന്നവരാണ്.
7 സീക്രട്ട്സ്
സ്ത്രീക്കും പുരുഷനും ശരീരത്തില്‍ വികാരം ഉണര്‍ത്തുന്ന കേന്ദ്രങ്ങളുണ്ട്. ആണിലും പെണ്ണിലും ഇവ വ്യത്യാസപ്പെട്ടിരിക്കും. പുരുഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീയില്‍ ലൈംഗികാവയവങ്ങളുമായി മാത്രം ബന്ധപ്പെട്ടല്ല ലൈംഗികോണര്‍വുണ്ടാകുന്നത്.
സ്ത്രീയില്‍ ശരീരത്തിന്റെ മിക്ക ബാഗങ്ങളും ലൈംഗികകോത്തേജനം ഉണ്ടാക്കുന്നവയാണ്. ഈ കേന്ദ്രങ്ങളിലെ തലോടലും തഴുകലുമെല്ലാം പുരുഷനെ അപേക്ഷിച്ചു സ്ത്രീയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും. യോനിയിലെ ഭഗശിശ്നിക സ്ത്രീശരീരത്തിലെ പ്രധാനവികാരോത്തേജന കേന്ദ്രമാണ്. ഈ ശരീരഭാഗത്തു നടത്തുന്ന ഉത്തേജനം കൊണ്ടുമാത്രം സ്ത്രീക്കു രതിമൂര്‍ച്ഛയിലെത്താല്‍ കഴിയും. എന്നാല്‍ യോനിയില്‍ വേണ്ടത്ര നനവില്ലാതെ ഈ ഭാഗം ഉത്തേജിപ്പിച്ചാല്‍ അതു ചിലരില്‍ വേദനയുണ്ടാക്കും.
യോനീ കവാടത്തില്‍ നിന്നും അര ഇഞ്ച് ഉള്ളിലേക്കുള്ള ഭാഗം, ഉള്ളില്‍ മുകള്‍ ഭാഗത്തായി നാഡി അഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ ജി സ്പോട്ട് എന്ന തടിപ്പു പോലെ കാണപ്പെടുന്ന ഭാഗം എല്ലാം സ്ത്രീയുടെ ഏറ്റവും പ്രധാന വികാരോത്തേജനകേന്ദ്രങ്ങളാണ്.
ഭൂരിപക്ഷം സ്ത്രീകള്‍ക്കും സ്തനഞെട്ടുകളും സ്തനങ്ങളും വികാരകേന്ദ്രങ്ങളാണ്. ഈ ഭാഗങ്ങളിലെ ഉത്തേജനം ലൈംഗികോര്‍ണവു പകരും. എന്നാല്‍, ചില പഠനങ്ങള്‍ പറയുന്നതു ലൈംഗികതയ്ക്കിടെ സ്തനലാളനവും മറ്റും നടത്തുന്നത് 50 ശതമാനത്തോളം സ്ത്രീകള്‍ മാത്രമെ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ്.
പുരുഷനില്‍
പുരുഷന്മാരില്‍ ലൈംഗികാവയവങ്ങളിലെ സ്പര്‍ശവും മറ്റുമാണ് അവനെ ലൈംഗികപരമായി ഉണര്‍ത്തുന്നത്. ലിംഗത്തിന്റെ അഗ്രഭാഗം (ഹെഡ്) ആണ് പുരുഷനില്‍ കൂടുതല്‍ ലൈംഗികോണര്‍വു പകരുന്ന ഭാഗം. അതുപോലെ ലിംഗത്തിന്റെ എല്ലാഭാഗങ്ങളും വൃഷണസഞ്ചിയുടെ ചര്‍മഭാഗവും പുരുഷനിലെ വികാരോത്തേജന കേന്ദ്രങ്ങളാണ്.
അവള്‍ക്കും അവനും
ലൈംഗികാവയവത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം (പെരിനിയം), ചെവികള്‍ (രതി നേരങ്ങളില്‍ ഈ ഭാഗങ്ങളിലേക്ക് രക്തയോട്ടം കൂടും. ആ നേരങ്ങളില്‍ ചെവിയില്‍ ചുംബിക്കുന്നതു വികാരോജേനത്തിനു കാരണമാകും), തുടയുടെ ഉള്‍വശത്തു ചര്‍മം തുടങ്ങിയ ശരീരഭാഗങ്ങളിലെ ആമുഖലീലകളില്‍ അവനിലും അവളിലും വികാരത്തിന്റെ വേലിയേറ്റങ്ങളുണ്ടാക്കും.
Try this
പുരുഷന്മാരിലും സ്ത്രീകളിലും രതിമൂര്‍ച്ഛ ലഭ്യമാകാത്ത അവസ്ഥ കാണാറുണ്ട്. പലരിലും ക്ളൈമാക്സിനെക്കുറിച്ചുള്ള ആധിയായിരിക്കും വിജയകരമായ രതിമൂര്‍ച്ഛ അന്യമാക്കുന്നത്. രതി നേരങ്ങളില്‍ ആനന്ദത്തില്‍ മാത്രം മുഴുകുക. ക്ളൈമാക്സിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക.
8 യേസ് ഓര്‍ നോ
മുമ്പൊക്കെ കിടപ്പറയില്‍ പുരുഷന്‍ സക്രിയ പങ്കാളി (ആക്ടീവ് പാര്‍ട്ണര്‍) സ്ത്രീ നിഷ്ക്രിയ പങ്കാളിയും (പാസീവ് പാര്‍ട്ണര്‍) ആയിരിക്കണമെന്ന ധാരണ നിലനിന്നിരുന്നു.
എന്നാല്‍ പുതിയ കാലത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. തന്റെ ലൈംഗികാഗ്രഹങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീ പങ്കാളികള്‍ കൂടുതല്‍ തയാറാകുന്നതായി സെക്സോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇരുപങ്കാളികളും ഒരേ മനസോടെ മുഴുകേണ്ട ഒന്നാണ് സെക്സ്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കാളിയോടു തുറന്നു പറയാന്‍ ആണും പെണ്ണും മടിക്കേണ്ട. കിടപ്പറയിലെ സ്ത്രീയുടെ നിഷ്ക്രിയ സമീപനം ദമ്പതികളിലെ ലൈംഗികഹ്ളാദം കുറയ്ക്കുന്നതായി ഈ രംഗത്തു നടന്ന ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തനിക്കിഷ്ടപ്പെടുന്ന ലൈംഗികകാര്യങ്ങളില്‍ പങ്കാളിയെ അറിയിക്കാനും അതിനായി പങ്കാളിയെ പ്രോത്സാഹിപ്പിക്കാനും കഴിയണം. തനിക്കു മോശമെന്നു തോന്നുന്ന കാര്യങ്ങളില്‍ നിന്നു പങ്കാളിയെ മെല്ലെ പിന്തിരിപ്പിച്ചു കൂടുതല്‍ ആഹ്ളാദം പകര്‍ന്നു നല്‍കുന്ന മറ്റു മാര്‍ഗങ്ങളിലേക്കു വഴി തിരിച്ചു വിടാന്‍ പങ്കാളിക്കു കഴിയണം. ഇഷ്ടമില്ലാത്ത ലൈംഗികരീതികള്‍ക്കേതിനെങ്കിലും പങ്കാളി തുനിയുമ്പോള്‍ നോ എന്നു പെട്ടെന്നു വിലക്കുകയല്ല ചെയ്യേണ്ടത്. പകരം പങ്കാളി പോലും അറിയാതെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയോ അതല്ലെങ്കില്‍ അതു താനെന്തുകൊണ്ടിഷ്ടപ്പെടുന്നില്ല എന്നു പറയുകയോ ചെയ്യുക. ഒപ്പം മറ്റെന്തെങ്കിലും ആയാലോ എന്നു നിര്‍ദേശിക്കുക.
തുറന്നു പറയുക
പല കാരണങ്ങള്‍ കൊണ്ടു സ്ത്രീക്കു ലൈംഗികതയ്ക്കിടെ വേദനയുണ്ടാകാം. വേണ്ടത്ര ലൂബ്രിക്കേഷന്‍ കിട്ടാത്തത്, യോനിയില്‍ വേണ്ടത്ര നനവില്ലാത്തത്, അണുബാധ, മറ്റു രോഗങ്ങള്‍ എന്നിവ കൊണ്ടെല്ലാം ലൈംഗികബന്ധം വേദനാജനകമായ അനുഭവമാകാം. ഈ സമയത്തു പങ്കാളിയോടു തനിക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തുറന്നു പറയണം.
ചില ദമ്പതികളിലെങ്കിലും ശരീര പ്രകൃതങ്ങളുടെ ചേര്‍ച്ചയില്ലായ്മ കൊണ്ടു ലൈംഗികത സുഖകരമാവുകയില്ല. ഉദാഹരണത്തിനു കുടവയറുള്ള പുരുഷനു കിടന്നു കൊണ്ടുള്ള ലൈംഗികത വിജയകരമാകണമെന്നില്ല. അതിനാല്‍ അയാള്‍ക്കു മറ്റു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരും. എന്നാല്‍ അത്തരം പൊസിഷനുകള്‍ സ്ത്രീക്ക് ഇഷ്ടമാകണമെന്നില്ല. പങ്കാളികള്‍ ചര്‍ച്ച ചെയ്ത് പൊസിഷന്‍ തീരുമാനിക്കുക.
Do this
പ്രസവശേഷമുള്ള ലൈംഗികബന്ധത്തിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. . മുലയൂട്ടുന്ന കാലഘട്ടത്തിലും അതിനു ശേഷമുള്ള ദിനങ്ങളിലും യോനി പൊതുവെ വരണ്ടതായി കാണപ്പെടാം. ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക. പ്രസവശേഷം കുറേക്കാലത്തേക്കു സ്ത്രീയില്‍ ലൈംഗികോണര്‍വു സംഭവിക്കണമെന്നില്ല.
9 പില്‍ ആന്‍ഡ് കോണ്ടം
ഉറകള്‍ പോലുള്ള സാധാരണ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോഴൊ സേഫ് പീരിഡ് കണക്കു കൂട്ടുന്നതില്‍ പിഴവു സംഭവിക്കുമ്പോഴൊ മാത്രമേ എമര്‍ജന്‍സി പില്ലുകള്‍ ഉപയോഗിക്കാവൂ. അല്ലാതെ ഗര്‍ഭനിരോധന മാര്‍ഗമായി എല്ലായ്പ്പോഴും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കുക.
ഗര്‍ഭം ധരിക്കുന്നതു തടയുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുകയാണ് ഈ ഗുളികകള്‍ ചെയ്യുന്നത്.
ഇത്തരം ഗുളികകളുടെ നിരന്തര ഉപയോഗം ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനത്തില്‍ തകരാറുണ്ടാക്കും. എമര്‍ജന്‍സി പില്ലുകളുടെ നിരന്തര ഉപയോഗം തലചുറ്റല്‍, “ക്ഷീണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുണ്ടാകും. ഇതു വിജയകരമായ ലൈംഗികബന്ധത്തിനു തടസം സൃഷ്ടിക്കുന്നതിനാല്‍ ഉപയോഗം കുറയ്ക്കുക മാത്രമല്ല, ലൈംഗികബന്ധത്തിനു ശേഷം പില്‍ ഉപയോഗിച്ചാലും അത് എല്ലായ്പ്പോഴും ഗര്‍ഭധാരണം തടയണമെന്നില്ല. ഗര്‍ഭനിരോധന ഗുളികകളുടെ ഫലപ്രാപ്തി 90 ശതമാനമേയുള്ളൂ.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം വര്‍ധിക്കുമ്പോള്‍ അത് ആര്‍ത്തവം ക്രമം തെറ്റിക്കുന്നതിനു കാരണമാകും. അതിനാല്‍ ഇവയുടെ സ്ഥിരമായ ഉപയോഗം ആര്‍ത്തവത്തെ തടസപ്പെടുത്തുകയും അതു ലൈംഗികജീവിതത്തെ ബാധിക്കുകയും ചെയ്യും.
ഗര്‍ഭനിരോധന ഉറകള്‍
അവരവര്‍ക്ക് ഇണങ്ങുന്ന ഉറകള്‍ തന്നെ തിരഞ്ഞെടുക്കുക. കോണ്ടത്തിന്റെ അഗ്രഭാഗം അരഇഞ്ച് പുറത്തേക്കു നില്‍ക്കും വിധം ധരിക്കുക. ഈ ഭാഗത്തു വായു തങ്ങി നില്‍ക്കും വിധം ഉറ ധരിക്കരുത്. യോനിയില്‍ വേണ്ടത്ര നനവുണ്ടെങ്കില്‍ മാത്രമേ ഉറ ഉപയോഗിച്ചു കൊണ്ടുള്ള ലൈംഗികബന്ധത്തിനു മുതിരാവൂ.
മരുന്നുകളെപ്പോലെ തന്നെ കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കരുത്. അവ ഒട്ടിപ്പിടിക്കാനോ വരണ്ടു പോകാനോ സാധ്യതയുണ്ട്. അതുപോലെ ചൂടുള്ള സ്ഥലത്ത് കോണ്ടം പായ്ക്കറ്റുകള്‍ വയ്ക്കരുത്.
ഉറ ഉപയോഗിച്ചു കൊണ്ടുള്ള ലൈംഗികബന്ധത്തില്‍ യോനിയില്‍ വേണ്ടത്ര വഴുവഴുപ്പ് കിട്ടാനോ മറ്റോ ആയി പെട്രോളിയം ജെല്ലി, വാസ്ലിന്‍ പോലുള്ളവ ഉപയോഗിക്കരുത്. ഇത് ഉറയ്ക്കു കേടുവരുത്തുകയും ഉറ നിര്‍മിക്കപ്പെട്ടിരിക്കുന്ന ലാറ്റക്സില്‍ നേരിയ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യും.
അതിനാല്‍ വാട്ടര്‍ ബേസ്ഡ് ആയ ലൂബ്രിക്കന്റുകള്‍ (കൈവ ജെല്ലി) പോലുള്ളവ ഉപയോഗിക്കുക. ഉപയോഗിക്കാം.
ലേഡീസ് ചോയ്സ്
ലിംഗചര്‍മത്തിലെ ഉരസല്‍ ഇല്ലാതാക്കുന്നുമെന്നതിനാല്‍ ചില പുരുഷന്മാര്‍ക്ക് ഉറകള്‍ ഉപയോഗിച്ചുള്ള ലൈംഗികബന്ധം തൃപ്തികരമാകില്ല.
ഈയവസ്ഥയില്‍ സ്ത്രീകള്‍ക്കുള്ള ഉറകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതു പൂര്‍ണമായും സുരക്ഷിതമാണ്. ലൈംഗികരോഗങ്ങള്‍ക്കു കാരണമാകുന്ന വൈറസുകളോ ബൈക്ടീരിയകളോ കടക്കുന്നതു തടയുന്ന വസ്തു കൊണ്ടാണ് സ്ത്രീകളുടെ ഉറകള്‍ നിര്‍മിച്ചിരിക്കുന്നത്.
Do this
വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ചില ഉറകളില്‍ ബീജത്തെ നശിപ്പിക്കുന്ന സ്പേര്‍മി സൈഡുകള്‍ ആവരണം ചെയ്തിരിക്കും. ഈ ഉറകള്‍ പ്രസവശേഷമുള്ള സ്ത്രീകള്‍ക്കു യോനിയില്‍ ചൊറിച്ചില്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ പങ്കാളിയോട് നോ എന്നു തന്നെ പറയുക.
10 എക്സര്‍സൈസ്
ലൈംഗികതാത്പര്യം സ്ത്രീയിലും പുരുഷനിലും കൂട്ടിയെടുക്കാന്‍ വ്യായാമത്തിനു കഴിയും. ശരീരത്തിന്റെ വഴക്കം കൂട്ടാനും ലൈംഗികാവയവങ്ങളിലേക്കും മറ്റുമുള്ള രക്തയോട്ടം കൂട്ടാനും കഴിഞ്ഞാല്‍ സെക്സ് ആസ്വാദ്യകരമാക്കാം.
ഹൃദയാരോഗ്യം പുരുഷന്റെ ലൈംഗികാരോഗ്യത്തെ നേരിട്ടുബാധിക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. അതിനാല്‍ പുഷ്അപ് മുതലായ കാര്‍ഡിയോവാസ്കുലര്‍ വ്യായാമങ്ങള്‍ പുരുഷനെ സെക്സില്‍ കൂടുതല്‍ ഊര്‍ജസ്വലനാക്കി മാറ്റും. പുരുഷനില്‍ ഉണ്ടാകുന്ന ഉദ്ധാരണവൈകല്യങ്ങള്‍ പരിഹരിക്കാന്‍ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതു വഴി കഴിയും. അതുപോലെതന്നെ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിക്കാനും വ്യായാമം സഹായിക്കും. ഇതുവഴി മധ്യവയസിലെ സെക്സ് വിരക്തി കുറയ്ക്കാനുമാകും.
കെഗല്‍സ്
പ്രസവശേഷം യോനിയുടെ മുറുക്കം നഷ്ടപ്പെടുന്നതു സ്ത്രീകളില്‍ ലൈംഗികപ്രശ്നങ്ങള്‍ ഉണ്ടാക്കാം.ചിലരില്‍ ജന്മനാ തന്നെ യോനി അയഞ്ഞതായി കാണപ്പെടാറുണ്ട്.
ഇവരില്‍ യോനിയുടെ മുറുക്കം വര്‍ധിപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന തീര്‍ത്തും ലളിതമായ വ്യായാമമാണ് കെഗല്‍സ്. യോനിക്കിരുവശവുമുള്ള പി സി മസിലുകളുടെ ബലത്തിനു ലൈംഗികാനന്ദവുമായി നേരിട്ടു ബന്ധമുണ്ട്. ഈ പേശികള്‍ക്കു ബലമുണ്ടെങ്കില്‍ സെക്സ് കൂടുതല്‍ ഊഷ്മളമാകും.
സ്ത്രീകള്‍ മൂത്ര വിസര്‍ജനം നടത്തുമ്പോള്‍ ഈ മസിലുകളെ ചുരുക്കിക്കൊണ്ടു മൂത്രമൊഴിക്കുക തടയാനാകും. ഈ സമയത്തു ചെയ്യുന്നത് പി സി മസിലുകളെ ചുരുക്കുകയാണ്. ഇതേപോലെ പി സി മസിലുകളെ ചുരുക്കിയും വികസിപ്പിച്ചും അവയ്ക്കു ബലം നല്‍കാം. ഈ വ്യായാമമാണ് കെഗല്‍സ് വ്യായാമം.
നിലത്തു കിടന്നു കൊണ്ടു കാലുകള്‍ മടക്കിവയ്ക്കുക. ശരീരത്തിലെ എല്ലാ മസിലുകളും അയയ്ക്കുക. പൂര്‍ണശ്രദ്ധ പി സി മസിലുകളിലേക്കു നല്‍കുക. മസിലുകള്‍ ഉള്ളിലേക്കു ചുരുക്കുകയും പുറത്തേക്കു അയയ്ക്കുകയും ചെയ്യുക. കുറഞ്ഞത് 50 തവണയെങ്കിലും ആവര്‍ത്തിക്കുക.
ലൈംഗികാവയവങ്ങളിലേക്കു രക്തയോട്ടം വര്‍ധിപ്പിക്കാനായി യോഗയിലെ ഭുജംഗാസനം, കന്ദരാസനം, ധനുരാസനം എന്നിവ ദിവസേന ചെയ്യുന്നതു നല്ലതാണ്.
Try this
ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതും സെക്സില്‍ ആഹ്ളാദങ്ങള്‍ കൂട്ടും. സ്ത്രീകള്‍ക്ക് അരക്കെട്ടിനു നല്‍കുന്ന വ്യായാമങ്ങള്‍ (ഉദാ: പെല്‍വിക് ലിഫ്റ്റ് പോലുള്ളവ) കൂടുതല്‍ ഗുണപ്രദമാകും.
_വിവരങ്ങള്‍ക്കു കടപ്പാട് : ഡോ. പി ബി എസ് ചന്ദ് സെക്സോളജിസ്റ്റും മനോരോഗ വിദഗ്ധനും. പ്രഫസര്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സ്, എസ് യു ടി മെഡിക്കല്‍ കോളജ്, തിരുവനന്തപുരം._

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !