വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, October 31, 2015

ചെരുപ്പ്, ഷൂ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

ഫാഷന്റെ അവശ്യചേരുവ കൂടിയാണ് ഇന്നു പാദരക്ഷകൾ. ആകൃതിയിലും ഉയരത്തിലും ഉൾപ്പെടെ പല പുതുമകൾ നമ്മൾ ഫാഷനും ഭംഗിക്കും വേണ്ടി പരീക്ഷിക്കുന്നു.
പാദരക്ഷകളിൽ എക്കാലത്തേയും ഏറ്റവും ഉയരമുള്ള ഫാഷൻ ഉപ്പൂറ്റി ഉയർന്ന ഹൈഹീൽ ചെരുപ്പുകൾ തന്നെ. ഹീലിന്റെ ഉയരം ഒരിഞ്ചു മുതൽ ഉയർന്നുയർന്ന് ആറിഞ്ചുവരെ പോകുന്നു. ഓരോ ഇഞ്ച് ഉയരുമ്പോഴും നടുവേദന, മുട്ടിന്റെ തേയ്മാനം, പാദങ്ങളിലെ വേദന, കാൽവണ്ണകളിലെ പേശികളുടെ വേദന തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രശ്നങ്ങളുള്ളവർ സോളിനും ഹീലിനും കട്ടി കുറഞ്ഞ ചെരിപ്പുകൾ ധരിച്ചു നോക്കൂ. ചിലപ്പോൾ നല്ല ഫലം കിട്ടിയെന്നുവരും.
ഹൈ ഹീൽ വേണ്ട
ഉയരം കുറഞ്ഞവർ ഉയരം തോന്നിക്കാൻ ഉയർന്ന ഹീൽ ഉപയോഗിക്കുന്ന ശീലവും ഉണ്ട്. ഇത്തരക്കാർക്ക് ഹീലിനൊപ്പം ഉയരമുള്ള സോളുള്ളവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരിഞ്ചിൽ കൂടുതൽ ഉയരം കൂടിയ ഹീൽ ചെരുപ്പുകളോ ഷൂസുകളോ ഉപയോഗിക്കുന്നവർ ദിവസം മൂന്നോ നാലോ മണിക്കൂർ നേരത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം.
ചെരുപ്പും ഷൂസും വാങ്ങുമ്പോൾ
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് കോട്ടംതട്ടാതെ ചെരുപ്പും ഷൂസുമൊക്കെ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ.
∙ രണ്ടു പാദത്തിലും: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ടു പാദങ്ങൾക്കും തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടായിരിക്കും. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.
∙ നല്ല സമയം: ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകുന്നേരം തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസു കഴിഞ്ഞവരിൽ (നീർവീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.
∙ സ്പോർട്സ് ഷൂകൾ: ജോഗിങ്ങിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.
∙ ഷൂസും ഇൻസോളും: കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അൽപസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.
∙ ചെരുപ്പുകൾ മാറാം: ഒരേ ചെരിപ്പോ ഷൂവോതന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.
∙ പ്രമേഹരോഗി: പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണു പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.
∙ അലർജി: ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.
∙ ഉരഞ്ഞു പൊട്ടൽ: പുതുതായി ചെരുപ്പ് വാങ്ങുമ്പോൾ ഉരഞ്ഞു പൊട്ടുന്നത് ഒരു പതിവ് സംഭവമാണ്. പുതിയ ചെരുപ്പുകൾ അൽപം സമയം വീതം ഒന്നു രണ്ടു ദിവസം ഉപയോഗിച്ച ശേഷം മാത്രം ദീർഘനേര ഉപയോഗത്തിനു ശ്രമിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അതിനു കഴിയുന്നില്ലെങ്കിൽ ഉരയുന്ന ഭാഗത്ത് അൽപം ടാൽകം പൗഡർ പുരട്ടിയാൽ ഒരു പരിധിവരെ ഉരഞ്ഞുപൊട്ടൽ ഒഴിവാക്കാനാകും.
എസ് എസ്

Friday, October 30, 2015

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ !!

പണ്ടുള്ളവർ
കപ്പയും മീനും
അല്ലെങ്കിൽ
കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.
⌚എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി.
🏢നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.
🌿കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്.
🍃(കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ) 🐂🐐🚫🚫
🚦എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല.
കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക.✅
🚫😳🚫സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.
👍മീനിലും ഇറച്ചിയിലും പയരിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും.
👉അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
📲ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
🍛കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാ

10 ഹോട്ട് സെക്സ് ടിപ്പുകൾ !!

സെക്സിനു ഏറ്റവും മികച്ച സമയം ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരമായി സെക്സോളജിസ്റ്റുകള്‍ കൂടുതല്‍ പേരും പറയുന്നത് അതിരാവിലെയുള്ള സമയമാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഭംഗിയായി നടക്കുന്നത് ഈ നേരത്താണെന്ന് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയുള്ള നേരത്താണെങ്കിലും അവനില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ കാണപ്പെടുന്നത് ഉച്ചനേരത്താണെന്ന് ഒരു വിഭാഗം സെക്സോളജിസ്റ്റുകള്‍ വാദിക്കുന്നു. മറ്റൊരു വിഭാഗം പേര്‍ പറയുന്നതു രാത്രി 11നു ശേഷമുള്ള സമയം തന്നെയാണ് സെക്സിന് ഏറ്റവും അനുയോജ്യം എന്നാണ്. എന്തായാലും പങ്കാളികള്‍ ഇരുവര്‍ക്കും ചേര്‍ന്ന് ഏറ്റവും ഉണര്‍വുള്ളതും സൌകര്യപ്രദവുമായ സമയം തിരഞ്ഞെടുത്താല്‍ അതുതന്നെയാണു സെക്സിനു പറ്റിയ സമയം.
ആഹ്ളാദം എത്ര നേരം? ഇരു പങ്കാളികള്‍ക്കും പൂര്‍ണതൃപ്തി വരും വരെയുള്ള ലൈംഗികബന്ധത്തിന് എത്ര സമയമെടുക്കുന്നു. അത്രയും സമയമാണ് സെക്സ് ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നത്. എത്ര സമയം നീണ്ടു നിന്നു എന്നതിലല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണു ചിന്തിക്കേണ്ടത്.

കുളിക്കാൻ സമയം നോക്കണോ?

നിത്യവും കുളിക്കുക എന്നതു മലയാളികളുടെ ശീലമാണ്. രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം.വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും ആയിരുന്നു ആളുകൾ അധികവും കുളിച്ചിരുന്നത്. കുളിയും സന്ധ്യാവന്ദനവും സൂര്യനമസ്കാരവും അന്നു പതിവായിരുന്നു. ഇന്ന് ഇതു കുളിമുറിയിലൊതുങ്ങി. മുങ്ങിക്കുളിക്കേണ്ടവർക്കു ബാത്ത് ടബ് ആകാം. പക്ഷേ ഷവറിലെ കുളി ശ്രദ്ധയോടെ വേണം. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല. ആദ്യം നനയേണ്ടതു പാദം മുതൽ മുട്ടു വരെയാണ്. കുളത്തിലേക്കും മറ്റും നാം ഇറങ്ങി ചെയ്യുമ്പോൾ ഉള്ളം കാലിൽ നിന്നു ശിരസ്സ് വരെയുള്ള നാഡിയിലൂടെ ശരീരം തണുക്കാൻ പോകുന്നു എന്ന സന്ദേശം ശിരസ്സിൽ എത്തിയിരിക്കും. ശരീരത്തിന്റെ റിഫ്ലക്സ് ആക്ഷൻ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയിൽ മാറ്റിയാൽ നന്ന്.

Sunday, October 25, 2015

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ എന്തു കഴിക്കണം !!

അമിതശരീരവണ്ണം ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ്, ലൈംഗികശേഷി ഉളവാക്കാനോ ഉള്ളത് വർധിപ്പിക്കുന്നതിനോ ആദ്യം ചെയ്യേണ്ടത്. സിങ്ക്, ജീവകം ബി, ജീവകം ഇ, സെലിനിയം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ തികച്ചും സമീകൃതമായി ലഭിക്കുന്ന ഭക്ഷണക്രമമാണ് ഉത്തമം. ഇവ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഗുളികകൾ കൊണ്ടു സൈക്കോളജിക്കൽ ഗുണങ്ങൾ മാത്രമാവും ലഭിക്കുക.
തേനും ഓട്സും
സ്ത്രീയിലും പുരുഷനിലും ലൈംഗികതൃഷ്ണയും ശേഷിയും വർധിപ്പിക്കുന്ന ഘടകങ്ങൾ ധാരാളമായി. തേനിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കെൽപ്പ് തുടങ്ങിയ കടൽ സസ്യങ്ങളും ഗുണം ചെയ്യും.
വോൾനട്ട് പഴത്തിൽ നിന്നെടുക്കുന്ന അക്ഷോടതൈലം ജീവകം ഇ തുടങ്ങി ലൈംഗിക ഹോർമോണുകളുടെ ഒരു കലവറ തന്നെയാണ്. മുതിര, ഗോതമ്പിന്റെ പുല്ല് (ഓട്സ് ധാന്യത്തിന്റ കച്ചി) മൂന്നു കപ്പു വെള്ളത്തിൽ ഒരു മിനിട്ടുനേരം തിളപ്പിച്ചു ലഭിക്കുന്ന വെള്ളം, മൂന്നു മണിക്കൂർ നേരം വച്ചിരുന്ന ശേഷം, പുല്ലു പിഴിഞ്ഞു നീര് എടുത്തു കഴിക്കുന്നത്, പുരുഷനിൽ ലൈംഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്സും പൊതുവെ ഇതിനു നല്ലതാണ്.
നായ്ക്കുരണപരിപ്പ്, കർക്കടകശുംഗി, അമരക്കുരം കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, സഫേദ് മുസലി ഇവയിലേതെങ്കിലും ഒന്നു പൊടിച്ചത് ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് കൊഴുപ്പുള്ള പാലിൽ ചേർത്തു ദിവസേന രാത്രി കഴിക്കുനത് ലൈംഗികശേഷിക്കു പ്രയോജനപ്പെടും. ഒരാഴ്ച ഏതെങ്കിലും ഒന്നു തുടർച്ചയായി കഴിച്ചു തങ്ങൾക്ക് ഗുണകരമായ പൊടി കണ്ടെത്താൻ ശ്രമിക്കണം. ഇവയുടെ കിഴങ്ങു വാങ്ങി, സ്വയം പൊടിച്ച് ഉപയോഗിച്ചാലാണ് ഏറെ ഗുണം ലഭിക്കുക.
sex-mango
ഈത്തപ്പഴം, മാമ്പഴം, പേരയ്ക്ക, ഏത്തപ്പഴം, ഉണങ്ങിയ മുന്തിരി തുടങ്ങിയവ ലൈംഗികശേഷിക്കു ഫലപ്രദമായി കണ്ടുവരുന്നു. രക്താതിസമ്മർദം അധികരിച്ചിരിക്കുന്നവർക്കു മുരിങ്ങയില സൂപ്പ്, മുസംബി ഇവ ഗുണകരമായി കണ്ടു. സവോള, ചുവന്ന ഉള്ളി ഇവ സാലഡായി രാത്രി ധാരാളമായി കഴിച്ചാൽ രതിനിർവൃതിയോടൊപ്പം സുഖകരമായ ഉറക്കവും നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്.
sex-banana
പുരുഷഹോർമോൺ കുറയ്ക്കുന്ന ബിയർ
നാടൻകോഴി, താറാവ്, കൊക്ക്, കാട, ടർക്കി, ഇവയുടെ മാംസം കറിയായി കഴിച്ചാൽ ലൈംഗികാരോഗ്യകരമാണ്. ബ്രോയ്ലർ കോഴി, ബിയർ ഇവ പുരുഷലൈംഗിക ഹോർമോണിന്റെ നില കുറപ്പിക്കുകയും സ്ത്രീ ഹോർമോണിന്റെ നില വർധിപ്പിക്കുകയും ചെയ്യും. ബ്രോയ്ലർ കോഴി വിഭവങ്ങൾ കഴിക്കുന്ന പെൺകുട്ടികളും യുവതികളും അമിതവണ്ണത്തിലെത്തപ്പെടുന്നത് ഒരു വസ്തുത തന്നെയാണ്.
സ്ത്രീകൾക്ക് ഫോളിക് അമ്ലം ഏറെ അടങ്ങിയിട്ടുള്ള പാലക് ചീര, മുളപ്പിച്ച പയർ, ഗോതമ്പ് തുടങ്ങിയ ധാന്യവർഗങ്ങൾ, തൈര് തുടങ്ങിയവ ഏറെ ഗുണകരമാണ്. സെലറി പച്ചയ്ക്കു വച്ചു കഴിക്കണം. ഇതിന്റെ ഗന്ധം ലൈംഗികതൃഷ്ണത വർദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പ്രമേഹചികിത്സ ചെയ്യുന്നവർ പ്രത്യേകിച്ചും ഇൻസുലിൻ എടുക്കുന്നവർ, ഇണചേരുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.

Courtesy: maonrama_)

Wednesday, October 21, 2015

അത്തിപ്പഴം !!

അത്തിപ്പഴം, പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍‍ പിത്താതിസാരത്തിനും രക്തം പോക്കിനും വിശിഷ്ടമാണ്. ഗര്‍ഭം അലസാതെ മുന്‍കരുതല്‍‍ എന്ന നിലയിലും ഇതു കഴിക്കാം. സൌന്ദര്യവര്‍ദ്ധകം കൂടിയാണിത്.
അത്തിവേരിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മേല്‍‍ കഴുകിയാല്‍‍ ശരീരം ശുദ്ധിയാകും. തണുപ്പു കിട്ടും.
നാല്പാമരത്തൊലിയും പാച്ചോറ്റിത്തൊലിയും ചേര്‍ത്ത് കഷായം വെച്ചുകുടിക്കുകയും മേല്‍‍കഴുകുകയും ചെയ്താല്‍‍ ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍‍ ശമിക്കും.
അത്തിമൊട്ടു കൊണ്ടു തയ്യാറാക്കുന്ന കഷായത്തില്‍‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മില്ലി വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍‍ രക്താര്‍ശ്ശസും അതി ആര്‍ത്തവവും ഭേദമാകും.
മണ്ഡലിപ്പാമ്പു കടിച്ചാല്‍‍ പഞ്ചവല്‍ക്കം കൊണ്ടുള്ള കഷായം കുടിക്കുകയും മുറിവായില്‍ ധാര കോരുകയും ചെയ്താല്‍ രോമകൂപങ്ങളിലും വായിലും മൂക്കിലും കൂടി രക്തമൊലിക്കുന്ന അവസ്ഥ പെട്ടെന്ന് ശമിക്കുകയും ചെയ്യും.
അത്തിയുടെ ഇളം കായ്കള്‍‍ കഴിച്ചാല്‍‍ അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും.
പഴത്തില്‍ മുലപ്പാലിന്റെ ഗുണങ്ങള്‍‍ അടങ്ങിയിട്ടുള്ളതിനാല്‍‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കും. ദന്തക്ഷയം തടയും, മലബന്ധം ഇല്ലാതാക്കും.
ചൂടുവെള്ളത്തില്‍‍ കഴുകിയ 2-3 അത്തിപ്പഴം രാത്രിയില്‍‍ വെള്ളത്തിലിട്ടുവെച്ച് രാവിലെ ആ പഴം കഴിക്കുകയും വെള്ളം കുടിക്കുകയും പതിവാക്കിയാല്‍‍ അര്‍ശസ് തീര്‍ത്തും ശമിക്കും. 
അത്തിപ്പഴം കാന്‍ ചെയ്തും പഞ്ചസാരപ്പാവ് ചേര്‍ത്തും സൂക്ഷിക്കാം. ജാം, ജെല്ലി, എന്നിവ തയ്യാറാക്കാം.

(കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍ -കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )

Friday, October 16, 2015

20 ദിവസത്തിൽ 5 കിലോ കുറക്കാൻ ഒരു അത്ഭുധ വെള്ളം !!

മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ .പരീക്ഷിച്ചു നോക്കു...
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം, അതിനെ കുറിച്ച്ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസി (saassy water ) വാട്ടർ എന്നാണു ഇതിന്റെ പേര്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി ,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന ശശി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിന്റെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

FOR MORE NEWS LIKE THIS CLICK HERE 

Tuesday, October 13, 2015

കേരളത്തിലെ അമുക്കുരത്തിനു മുന്നില്‍ 'ലിംഫോമ' കാന്‍സര്‍ തോറ്റു !!

അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക് ആയുര്‍വ്വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ്ദ ചികിത്സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്. 'ലിംഫോമ' എന്ന മാരക കാന്‍സറാണ് അമുക്കുരത്തോടു തോറ്റത്.ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്ത്രക്രിയകളും സൃഷ്ടിച്ച നരകയാതനകള്‍ക്ക് ഒടുവിലാണു ഹരീന്ദ്രനാഥ് ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്.

Sunday, October 4, 2015

ചീഞുപോയ പഴം പഴയപോലെ ആക്കാം. കിടിലൻ വിദ്യ കണ്ടു നൊക്കൂ!!

പഴം ചീഞുപോയതിനു ഇനി എടുത്ത് കളയണ്ട ഈ വിദ്യ ഉപയോഗിച്ച് പഴയപോലെ ആക്കാം !! ഒരു കിടിലൻ വിദ്യ കണ്ടു നൊക്കൂ ആർക്കും ചെയ്യാവുന്നതെയുള്ളു ഇത് !! ചീഞുപോയ പഴങ്ങൾ പൂർവസ്ഥിതിയിൽ ആക്കാൻ ഒരടിപൊളി വിദ്യ.

നിറം വര്ധിപ്പിക്കാൻ ആയുര്വേദ ബ്ലീച് വീട്ടില് ഉണ്ടാക്കാം. !!

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !