വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Wednesday, July 29, 2015

മഹാധാന്വന്തരം ഗുളിക !!
ചലനമാണ് ജീവന്റെ ലക്ഷണം. ശരീരാന്തര്‍ഗതമായ ഒട്ടേറെ സൂക്ഷ്മചലനങ്ങളാണ് ജൈവശരീരത്തിന് ഉന്മേഷം പകരുന്നത്. ഇതിനു വരുന്ന തകരാറുകള്‍ ശ്വാസതടസ്സമായും ചുമയായും എക്കിളായും ഛര്‍ദ്ദിയായും വയറിന്റെ സ്തംഭനമായും മറ്റും മാറുന്നു. ഇവയെ മൊത്തത്തില്‍ 'വായുവിന്റെ ഉപദ്രവം' എന്നാണ് നാടന്‍ ഭാഷയില്‍ പറയാറുള്ളത്. 


വായുവിന്റെ ഉപദ്രവത്തിന് ഒരു പ്രഥമശുശ്രൂഷയായി സേവിക്കാവുന്ന മരുന്നാണ് മഹാധാന്വന്തരം ഗുളിക. ജീരകം വറവുകഷായത്തിലോ ജീരകവെള്ളത്തിലോ ചേര്‍ത്താണ് ഇതു സേവിക്കാറുള്ളത്.

ജനിക്കുന്നതിനു മുമ്പുതന്നെ അറിയാതെ അറിയുന്ന ഔഷധരുചിയാണ് മഹാധാന്വന്തരം ഗുളികയുടേത്. ഈ ഔഷധം ഗര്‍ഭിണിക്ക് ഒരു രക്ഷാകവചമായും ക്ലേശരഹിതമായ ഗര്‍ഭകാലവും സുഖപ്രസവവും ഉറപ്പുവരുത്തുന്നതിനായും കേരളീയവൈദ്യന്മാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. തലമുറകളായി ഈ വിശ്വാസവും പ്രയോഗവും കൈമാറ്റം ചെയ്യപ്പെട്ടുപോരുന്നുണ്ട്.


ദശമൂലാരിഷ്ടം !!


മലയാളി തളര്‍ന്നപ്പോഴെല്ലാം ഊര്‍ജ്ജം പകര്‍ന്ന് കര്‍മോന്മുഖനാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ഔഷധങ്ങളിലൊന്നാണ് ദശമൂലാരിഷ്ടം. കുമിഴ്, കൂവളം, പൂപ്പാതിരി, പലകപ്പയ്യാനി തുടങ്ങിയ 66 മരുന്നുകളുടെ വീര്യവും ശര്‍ക്കരയും തേനും ചേര്‍ന്നാണ് ദശമൂലാരിഷ്ടത്തെ ഊര്‍ജ്ജസംഭരണിയാക്കുന്നത്.


ആധുനികസംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ ഇതിന്റെ സംയോജനപ്രക്രിയ പൂര്‍ത്തീകരിക്കുവാന്‍ മുപ്പത്തിയഞ്ച് ദിവസമെടുക്കും.ദശമൂലാരിഷ്ടമുപയോഗിച്ച് ചികിത്സിക്കാവുന്ന രോഗങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ഭൈഷജ്യരത്‌നാവലിപോലുള്ള ഗ്രന്ഥങ്ങളില്‍ ആചാര്യന്മാര്‍ കൊടുത്തിട്ടുള്ളത്. അതിന്റെ ചുരുക്കവിവരം ഇങ്ങനെ രുചിയും വിശപ്പും വര്‍ദ്ധിപ്പിക്കുന്നു, മലമൂത്രവിസര്‍ജ്ജനം തൃപ്തികരമാക്കുന്നു, ശ്വാസകോശത്തെ രോഗവിമുക്തമാക്കുന്നു, വൃക്കയില്‍ കല്ലുകളുണ്ടാകുന്നതിനെ തടയുന്നു, സ്ത്രീകളിലും പുരുഷന്മാരിലും സന്താനോത്പാദനശേഷി വര്‍ധിപ്പിക്കുന്നു, പ്രസവാനന്തരക്ഷീണത്തെ അകറ്റുന്നു.

Tuesday, July 28, 2015

അശ്വഗന്ധാരിഷ്ടം !!


തെളിഞ്ഞ മനസ്സും ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ചസ്ഥായിയില്‍ മനസ്സിനും ശരീരത്തിനും ശാന്തിനല്‍കുന്ന ഒരു ഔഷധമാണ് അശ്വഗന്ധാരിഷ്ടം. അമുക്കുരമാണ് ഇതിലെ മുഖ്യചേരുവ. 


ഇരുപത്തിയാറ് ഔഷധങ്ങള്‍ വേറെയും. തേന്‍ ഇവയോടൊപ്പം ചേരുന്നു. തയ്യാറാക്കുന്നതിന് നാല്‍പ്പത്തിയഞ്ചുദിവസം വേണ്ടിവരും.
ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികിത്സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗപ്പെടുത്തുന്നു.ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകളാണ് ആഹാരവും ഉറക്കവും തൃപ്തികരമായ ദാമ്പത്യജീവിതവും. ഈ മൂന്നു കാര്യങ്ങളും കുറ്റമറ്റതാക്കാന്‍ ഒറ്റ മരുന്ന് നിര്‍ദേശിക്കണമെങ്കില്‍ അത് അശ്വഗന്ധാരിഷ്ടമായിരിക്കും. 


അമിതമായാല്‍ രതിയും അപകടം !!
രതി അധികമാകുന്നത് അപകടമെന്ന് മുന്നറിയിപ്പ്. അത് ലൈംഗികമായുള്ള ആഗ്രഹങ്ങളെയും വിചാരങ്ങളെയും ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു.


ലൈംഗികമായ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ദീര്‍ഘനാളത്തേക്ക് നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ സെക്‌സ് അമിതമാകരുതെന്നാണ് പിറ്റ്‌സ്ബര്‍ഗിലെ കാര്‍നെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.


35-നും 65-നും ഇടയില്‍ പ്രായമുള്ള ദമ്പതിമാരുടെ മൂന്നുമാസത്തെ ലൈംഗികജീവിതം വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇവരെ രണ്ടുവിഭാഗമായി തിരിച്ചായിരുന്നു പഠനം. 


ഇതില്‍ സെക്‌സിന് അമിതാവേശം പ്രകടിപ്പിച്ചവര്‍ക്ക് പിന്നീട് ഇത് ആസ്വദിക്കുന്നതിനുള്ള താത്പര്യം കുറയുന്നതായി കണ്ടെത്തി. ലൈംഗിക ജീവിതത്തിനിടയിലുള്ള ദമ്പതിമാരുടെ ആരോഗ്യാവസ്ഥ, ആസ്വാദനം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും ഗവേഷകര്‍ തേടിയിരുന്നു.


Monday, July 27, 2015

കാഴ്ചയില്ലാത്തവരുടെ കണ്ണായി പുതിയ ആപ്ളിക്കേഷന്‍ !! [Kidney Stone Ultra sound image]


ടൊറന്‍േറാ: കാഴ്ചശക്തിയില്ലാത്തവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു സഹായിക്കാനായി പുതിയ ആപ്ളിക്കേഷന്‍ വികസിപ്പിച്ചു. സ്മാര്‍ട്ട് ഫോണിലെ കാമറയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതന ആപ്ളിക്കേഷന്‍ കാഴ്ചയില്ലാത്തവരുടെ കണ്ണായി മാറുമെന്നാണ് കരുതുന്നത്. ‘ബി മൈ ഐസ്’ (എന്‍െറ കണ്ണുകളാകൂ) എന്ന പേരിലുള്ള മൊബൈല്‍ ആപ്പിലൂടെ വളന്‍റിയര്‍മാരുടെ സഹായം കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ലഭ്യമാകും. പണം എണ്ണാനും വെബ്സൈറ്റ് തിരയാനുമെല്ലാം ആപ്പിലൂടെ സഹായം ലഭിക്കും. വിഡിയോ കോളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വളന്‍റിയറോട് സഹായം ആഭ്യര്‍ഥിക്കാം. തുടര്‍ന്ന്, കാഴ്ചയില്ലാത്ത വ്യക്തിയുടെ സ്മാര്‍ട്ട് ഫോണിലെ കാമറയിലൂടെ അവിടെയുള്ള കാര്യങ്ങള്‍ വളന്‍റിയര്‍ കാണുകയും അതിനനുസരിച്ച് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. നിലവില്‍ 19,000 കാഴ്ചശക്തിയില്ലാത്തവരെ 2,30,000 വളന്‍റിയര്‍മാര്‍ സഹായിക്കുന്നുണ്ട്.

(courtesy:madhClick here yamam)

Monday, July 20, 2015

Monday, July 13, 2015

മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ !!

പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...കുഞ്ഞുങ്ങള്‍ക്ക്മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ
കൂടുതൽ വിവരങ്ങള്ക്ക് :   http://www.smiletrain.org/

Sunday, July 12, 2015

ലോഹനിര്‍മിത സ്റ്റെബിലൈസര്‍ വികസിപ്പിച്ച് മിടിപ്പ് നിര്‍ത്താതെ ഹൃദയശസ്ത്രക്രിയക്ക്മലയാളിഡോക്ടര്‍!!


കോഴിക്കോട്: മിടിപ്പ് നിര്‍ത്താതെ ഹൃദയശസ്ത്രക്രിയ നടത്താനുപയോഗിക്കുന്ന സ്റ്റെബിലൈസര്‍ തദ്ദേശീയമായി വികസിപ്പിച്ചു. കോഴിക്കോട് മിംസ് ആസ്പത്രിയിലെ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. മുരളി വെട്ടത്തിന്റെതാണ് കണ്ടുപിടിത്തം.

സിംപിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലൈസര്‍(സിംസ്) എന്നാണിതിന്റെ പേര്. ഇതുപയോഗിച്ച് ഡോ. മുരളി ഇരുനൂറോളം ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഹൃദയശസ്ത്രക്രിയാരംഗത്തെ ഇന്ത്യന്‍ വിപ്ലവമെന്നാണ് ലണ്ടനിലെ അന്താരാഷ്ട്രപ്രസിദ്ധീകരണം കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്.


ഹൃദയം നിശ്ചലമാക്കി, ഹൃദയത്തെയും ശ്വാസകോശത്തെയും ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ചാണ് മിക്കപ്പോഴും ഹൃദയശസ്ത്രക്രിയകള്‍ നടത്താറ്. ഹാര്‍ട്ട്-ലങ് മെഷീന്‍ ഉപയോഗിക്കാതെയും ഹൃദയശസ്ത്രക്രിയചെയ്യാം. ഓഫ്-പമ്പ് കൊറോണറി ആര്‍ട്ടറി ബൈപ്പാസെന്നാണ് ഈ രീതിയുടെ പേര്. സ്പന്ദിക്കുന്ന ഹൃദയത്തില്‍ത്തന്നെയാണ് ഈരീതിയില്‍ ശസ്ത്രക്രിയചെയ്യുന്നത്. ഈ ശസ്ത്രക്രിയക്കു സഹായിക്കുന്ന ഉപകരണമാണ് സ്റ്റെബിലൈസര്‍.

National egg coordination committee newses !!

Eggs are one of nature's most perfectly balanced foods, containing all the protein, vitamins (except vitamin C) and minerals essential for good health.
Today's large egg contains only a moderate amount of fat, with about 5 grams in only the egg yolk, (1.5 grams saturated), 213 mg of cholesterol and 75 calories. Eggs can easily fit into your daily fat limit.Calories : 80
Protein : 6.3 grams
Carbohydrates : 0.6 grams
Total Fat : 5.0 grams
- monounsaturated fat : 2.0 grams
- polyunsaturated fat : 0.7 grams
- saturated fat : 1.5 grams
Cholesterol : 213 milligrams
Sodium : 063 milligrams


Eggs have a high nutrient density because they provide significant amounts of vitamins and minerals yet contain only 71 calories. They are an excellent source of high quality protein (i.e. they contain all the essential amino acids) as well as many B vitamins. The nutritional value of an egg is divided between the egg white and the egg yolk.
The white contains more than half the egg's total protein, niacin, riboflavin, chlorine, magnesium, potassium, sodium, and sulfur and all the egg's zinc. for more details click here 

DAILY/MONTHLY EGG PRICES DECLARED BY NECC AND PREVAILING PRICES AT VARIOUS PRODUCTION CENTRES (PC) AND CONSUMPTION CENTRE (CC)

Monday, July 6, 2015

ആര്‍ത്തവത്തിനൊരു കോമിക് പുസ്തകം !!

ആര്‍ത്തവം പരക്കെ മറയ്ക്കപ്പെട്ട ഒരു വിലക്ക് തന്നെയാണ് ഇന്നും. തുറന്ന ചിന്താഗതിയുള്ള, വിദ്യാസമ്പന്നരായ, പരിഷ്‌ക്കാരത്തെ ഉള്‍ക്കൊണ്ട കുടുംബങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ പോലും ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസങ്ങളില്‍ മുറുകെപിടിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാഴ്ച ഇന്ത്യയില്‍ സര്‍വ്വസാധാരണമാണ്. കാലങ്ങളായി തുടര്‍ന്നുപോരുന്ന അത്തരം വിലക്കുകളേയും വിശ്വാസങ്ങളേയും തിരുത്തിയെഴുതാനാണ് തുഹിന്‍-അദിതി ദമ്പതികളുടെ തീരുമാനം. 

Wednesday, July 1, 2015

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.


2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.


4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല

5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല

6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ

7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും

9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.

10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും അത് ഷെയര്‍ ചെയ്യുകയാണെങ്കിൽ മറ്റുള്ളവര്‍ കൂടി ഇത് കാണുകയും ചെയ്യും . ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.

11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.

from Dr.Siva
(Senior Cardiologist)

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !