123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, December 26, 2014

കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. !!

ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ.

കോഴിക്കോട്‌:
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ
ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.
വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.
തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.
ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.
പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്.
(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപയോഗ ക്രമം:
അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)

പ്രിയ സുഹൃത്തുക്കളെ.

Vallikkattil Ramadas എന്ന സുഹൃത്ത് അയച്ചു തന്ന വിവരങ്ങള്‍ :
((Hi I watched the SURYA news story of Mr.Hari Nath. when explored i got his email id and sent him a mail.today, he responded.the important part of his mail is as follows...
My medications (only Ashwagandha Extract) was purchased from Kottakkal Aryavaidyasala, Kottakkal.
Phone nos.:
Kottakkal AVS Hospital - Main PBX 0483 2806639, ask for Cancer Research Centre appointments
Kottakkal Changuvetti Hospital Pharmacy - 0483 2806308 (for medicine availability)
Dr. Raveendran, Kottakkal AVS, Kallai Rd. Branch, Calicut (who gave me prescription in the first place) - 04952302666
His email id: xlconsult@gmail.com
Eng. Hareendra Nath's contact number (as commented by Nithil George):

+919497217914
A valuable comment by: Antony Thomas:
ഒരാഴ്ച മുമ്പ് എന്‍റെ കസിന്‍ സിസ്റ്ററിനെ ഏറണാകുളം ലേയ്ക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഇനി വീട്ടില്‍ കൊണ്ടുപൊയ്ക്കോ.... ചെയ്യാനുള്ളത് എല്ലാം ചെയ്തു. ഇനി കീമ ചെയ്യാന്‍ പറ്റുകയില്ല." അങ്ങിനെ അവിടുന്ന് പോന്നു. നാല് പേര് എടുത്തിട്ടാണ് വീട്ടില്‍ കയറ്റിയത്.കാലുകള്‍ കണ്ടാല്‍ പേടിവരും, അതുപോലെ നീരുവന്നിരിക്കുകയായിരുന്നു. പിറ്റേ ദിവസം ആ സഹോദരിയുടെ ആങ്ങിള ഈ മരുന്നിനെ പറ്റി അറിഞ്ഞ് മരുന്ന് കൊണ്ട് കൊടുത്തു. അതിന്‍റെ പിറ്റേ ദിവസം മുതല്‍ പുള്ളിക്കാരി എഴുന്നേറ്റു നിന്ന് തുടങ്ങി. കാലിന്മേല്‍ ഉള്ള നീര് എല്ലാം വറ്റിപോയി...തനിയേ എഴുന്നേറ്റു ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ഇതാ ആരുടേയും സഹായം കൂടാതെ ചെറിയ ചെറിയ കാര്യങ്ങള്‍ വീട്ടില്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ഭയങ്കര ഒരു അത്ഭുതമായിരിക്കുകയാണ്....വയറില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്ന് വന്‍കുടല്‍ എടുത്തുകളഞ്ഞ് അഞ്ചു കൊല്ലം കഴിഞ്ഞു. കീമ ചെയ്തതിന് കണക്കില്ല. അത്രമാത്രം ചെയ്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ Facebook വഴി ഒരു സഹോദരി രക്ഷപെട്ടുവരുന്നു എന്ന് തന്നെ പറയാം. എല്ലാവരും പ്രാര്‍ത്തിക്കുക ആ സഹോദരിക്ക് വേണ്ടി.))
(courtesy: facebook.com)

Friday, November 21, 2014

വിഷം തീണ്ടിയ പച്ചക്കറി

പി.കെ. ജയചന്ദ്രന്‍ 

നമ്മുടെ ജനത്തിന് ഇഷ്ടമാണ് ജൈവപച്ചക്കറി.പച്ചക്കറിക്കൃഷിയോടും വല്ലാത്തൊരിഷ്ടമാണ്.അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനുംഅന്യദേശ പച്ചക്കറിയുടെ ദോഷങ്ങള്‍ പറഞ്ഞ്‌വിലപിക്കാനും ഇഷ്ടമാണ്. പക്ഷേ, കൃഷിചെയ്യില്ലെന്നുമാത്രം



ഓരോരുത്തരും ദിവസംതോറും 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതനുസരിച്ച് നമുക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമാണ്. നാം ഉത്പാദിപ്പിക്കുന്നതോവെറും അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ്
പച്ചക്കറികള്‍ക്കുവേണ്ടി നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അപമാനകരമാണ്, ഈ പരാശ്രിതത്വം

Thursday, November 6, 2014

Treatment for kidney failure !!

Started the clinic with 2 patients in Chittur, palakkad. Now having 1 more clinic at Mannarkkad with enough patients log on to www.theayurvedapeople.info. Now  have developed treatment for kidney failure our medicines will work. Without Dialysis we can make Kidney in normal working condition (If dialysis not done).
They are not using any modern sophisticated methods to produce their medicines. Vaidyapeetam gives complete & good solution for physical problems and mental problems. for more please visit above site.

Vaidyapeetam
Ayurveda Chikitsalayam
Chittur, Palakkad, Kerala, India - 678 101
Ph: 04923 - 222724, Mob: 9447429892 

Email: info@theayurvedapeople.info

Saturday, October 25, 2014

ശുചിത്വമുള്ള കാലുകൾ !!


ശുചിത്വമുള്ള കാലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. എന്നാൽ മുഖസൗന്ദര്യത്തിന് ഏറെ സമയം ചെലവഴിക്കുമെങ്കിലും പാദങ്ങളെ മിക്കവരും  പരിഗണിക്കാറെയില്ല. മഴക്കാലത്ത് പാദസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധവേണം. കാലുകൾ നന്നായി ഉണങ്ങിയ ശേഷമേ പാദരക്ഷകൾ ഉപയോഗിക്കാവൂ.

മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഒഴിവാക്കാന്‍ !!

ഓടുന്ന ട്രെയിന്‍, കാര്‍, ബസ്‌ എന്നിവയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. കണക്ഷന്‍ നിലനിറുത്താന്‍ മൂന്നിരട്ടിയെങ്കിലും റേഡിയേഷന്‍ ഉണ്ടാകും എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. അമിതറേഡിയേഷന്‍ കാരണം ചിലപ്പോള്‍ ഉപകരണത്തിന് തന്നെ കേടുണ്ടാകാം. അതുപോലെ ലിഫ്റ്റ്‌ പോലുള്ള കുടുസ്സു ലോഹ മുറിയില്‍ മൊബൈല്‍ ഉപയോഗിച്ചാലും ഇതേ ഫലം ഉണ്ടാകാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വര്‍ എന്നിവയ്ക്കടുത്തു നിന്നും മൊബൈല്‍ ഉപയോഗിക്കരുത്.
മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും മാറ്റാന്‍ ഇതിനെ റേഡിയേഷന് കഴിയുന്നുണ്ട്. തേനീച്ചകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതും ദേശാടനക്കിളികള്‍ ദിശ തെറ്റി പറക്കുന്നതും ഇതിനു ഉദാഹരണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യന്‍റെ ആരോഗ്യത്തിനു ആശങ്കാജനകമായ വ്യതിയാനം വരുത്താന്‍ മൊബൈല്‍ ഫോണ്‍ കാരണമാകും എന്നാണു WHO മുന്നറിയിപ്പ് തരുന്നത്.for more click here 

Wednesday, October 15, 2014

500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ !!

കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു.
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്റെ സൂചനകള്‍. 500മുതല്‍ 800 ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്.
Doctorscabin.com, India’s leading consumer-focused health innovator,
 is a digital health platform that gives people greater control, choice and flexibility in connecting with doctors and healthcare providers.
Our extensive medical directory has access to over 13,000 doctors at over 1000 hospitals & clinics. Doctorscabin uses cutting-edge technology to empower healthcare consumers by giving them the ability to gather better, more timely information and advice. This enables individuals to actively take control of their health and wellness decisions.
Given the pool of talented healthcare professionals in India, Doctorscabin realises that there is a great opportunity to advance health outcomes worldwide.
The portal also helps health service providers streamline and scale operations on a global basis.
Our newly launched Video-Connect feature enables easy access to some of the world’s best medical practitioners.
DoctorsCabin.com is located in India with a global user-base. for more details click here

Monday, September 29, 2014

നിർദ്ധനരായ മാതാപിതാക്കളുടെ കുട്ടികൾക്ക് Free ഹൃദ്രോഗശസ്ത്രക്രിയ !!

വർഗീസ്‌ മൂലൻ ഫൗണ്ടേഷൻ നിർദ്ധനരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ആവശ്യമായി വരുന്ന ഹൃദ്രോഗശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.. ചെന്നൈയിലെ പ്രശസ്തമായ അപ്പോളോ ഹോസ്പിറ്റലിലാണ് കേരളത്തിൽ നിന്നുള്ള 60 കുട്ടികൾക്ക് വേണ്ടി ഈ സൗകര്യം ചെയ്യുന്നത്..
ദയവായി എല്ലാവരും ഈ വാർത്ത ഷെയർ ചെയ്തു പ്രചരിപ്പിക്കുക.. പിഞ്ചുകുട്ടികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പരമാവധി സഹായിക്കുക
ആരോഗ്യത്തെയും ജീവിതരീതിയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകൾക്ക് ആരോഗ്യത്തിന്റെ ഈ നമ്പർ വണ്‍ പേജായ Ethnic Health Court ലൈക്‌ ചെയ്യുക


Monday, September 22, 2014

കുടുംബാസൂത്രണ0 !!




ഇത് കുടുംബാസൂത്രണകണക്കുകൾ പ്രകാരം നൂറു ശതമാനം ഫലപ്രദമാണ് ഒരു തവണ ഉപയോഗിച്ചാൽ 5 മുതൽ 10 വർഷം വരെ പിന്നെ പേടിക്കണ്ട. സൈഡ് ഇഫക്ടുകൾ വളരെ കുറവുമാണ്. ഇതേക്കുറിച്ച് കൂടുതൽ അറിയാനും ഇത് എങ്ങനെ ഇടണം എന്നു കാണാനും

Monday, September 1, 2014

Web MD - A useful health online !!

WebMD provides valuable health information, tools for managing your health, and support to those who seek information. You can trust that their content is timely and credible.

WebMD has created an organization that, believe fulfills the promise of health information on the Internet. Provide credible information, supportive communities, and in-depth reference material about health subjects that matter to you. They are a source for original and timely health information as well as material from well known content providers. for more click here 

Monday, August 18, 2014

ഉറക്കത്തിന്റെ ആഴമളക്കാന്‍ "ആപ്പ്‌" !!


ഒരു മനുഷ്യന്‍ ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറക്കത്തിനായാണ് ചിലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ഉറക്കം അത്യാവശ്യവുമാണ്. ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉന്‍മേഷം ലഭിക്കാത്തവരും ധാരാളം.ഈ സാഹചര്യത്തിലാണ് 'നീബോക്‌സ്' എന്ന ഗ്രീക്ക് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.

Wednesday, August 6, 2014

കോഴിയിറച്ചിയിലെ ആന്‍റിബയോട്ടിക്: ??


തിരുവനന്തപുരം/ മലപ്പുറം : കോഴിയിറച്ചിയില്‍ ആന്‍റിബയോട്ടിക് സാന്നിധ്യമുണ്ടെന്ന ഡല്‍ഹി കേന്ദ്രമായുള്ള സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ)പരിശോധനാ ഫലം ഇറച്ചി ഉപഭോക്താക്കളെയും കോഴിഫാം നടത്തിപ്പുകാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നു.
എന്നാല്‍, ഇതിന്‍െറ ഉപയോഗം ആശങ്കപടര്‍ത്തിയിട്ടും നിയന്ത്രിക്കാന്‍ നടപടികളില്ലാതെ വകുപ്പുകള്‍ കുഴങ്ങുന്നു. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ളെന്നതും പരിശോധിക്കാനുള്ള അംഗീകൃത സംവിധാനം ഇല്ളെന്നതുമാണ് നടപടിക്ക് പ്രധാന തടസ്സം. ഫാമില്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് ആന്‍റിബയോട്ടിക്സ് നല്‍കരുതെന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിരോധം ഏര്‍പ്പെടുത്തി ശാസ്ത്രീയമായ പഠനത്തിന് മുതിര്‍ന്നാല്‍ കോഴിയിറച്ചി ലഭ്യമല്ലാത്ത സ്ഥിതിവരും. ഇത് വലിയ പ്രതിസന്ധിയാകും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇറച്ചിയും ഒപ്പം കോഴികളെയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പാണ് ഇത് നോക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍, ഒട്ടേറെ പരിമതികളുണ്ടെന്നാണ് വകുപ്പിന്‍െറ നിലപാട്.
കോഴി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലബാര്‍ മേഖലയിലാണ് ഇത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം 10.5 കി.ഗ്രാം കോഴിയിറച്ചി ഒരാള്‍ ഭക്ഷിക്കുന്നുണ്ടെന്നാണ് കണ്ടത്തെല്‍. ഇറക്കുമതി ചെയ്യുന്ന കോഴികളില്‍ ആന്‍റിബയോട്ടിക്കുകളുടെ അംശമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പതിനായിരക്കണക്കിന് കോഴികളെ ഒറ്റ ഫാമുകളില്‍ വളര്‍ത്തി സംരക്ഷിക്കേണ്ടിവരുമ്പോള്‍ ശുചിത്വക്കുറവുമൂലമുള്ള അസുഖം വരാതിരിക്കാന്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്ന് വെറ്ററിനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിശപ്പും ദാഹവും ഉണ്ടാകാനും നല്‍കുന്നുണ്ട്. ത്വരിതഗതിയിലുള്ള വളര്‍ച്ചയും തൂക്കക്കൂടുതലും ഉണ്ടാകുന്നതിനൊപ്പം ഇതിന്‍െറ അംശം കോഴിയിറച്ചിയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും.
(courtesy: madhyamam)

Friday, July 11, 2014

ഈത്തപ്പഴത്തിന്‍റെ പിന്നിലുള്ള രഹസ്യം........

ഈത്തപ്പഴത്തിന്‍റെ പിന്നിലുള്ള ആരോഗ്യ രഹസ്യം....ഈത്തപ്പഴവും വെള്ളവും കൊണ്ട് എന്തിന്ന് നോമ്പ്‌ തുറക്കണം?? ഈവീഡിയോ കാണുക മനസ്സിലാകുക.....

Tuesday, July 1, 2014

റമദാന്‍ :- പ്രമേഹരോഗികള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ !!

ആത്മീയ സാധനകളുടെ പുണ്യമാസം വരവായി. ലോകത്താകമാനം ഏകദേശം അഞ്ചുകോടി പ്രമേഹരോഗക്കാര്‍ ഈ മാസത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം 12-14 മണിക്കൂര്‍ വ്രതമെടുക്കുമ്പോള്‍ പകല്‍ കൂടുതലുള്ള ചില രാജ്യങ്ങളില്‍ 20 മണിക്കൂര്‍ വരെ വ്രതമെടുക്കുന്നു. ഈ സമയത്ത് ആഹാരം, വെള്ളം, മരുന്നുകള്‍ ഒന്നും കഴിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, വളരെയധികം ശ്രദ്ധിച്ചില്ളെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

Wednesday, June 4, 2014

മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ - ഒരു മുഖവുര !!

ശരീര ചലനങ്ങള്‍ക്ക് സഹായിക്കുന്ന പേശികള്‍ ബലഹീനമാകുന്ന ജനിതക വൈകല്യമാണ് മസ്കുലാര്‍ ഡിസ്ട്രോഫി. കേരളത്തില്‍ ഉള്‍പ്പടെ പ്രസ്തുത വൈകല്യത്തിനു വിധേയമായവര്‍ അനവധിയാണെങ്കിലും മസ്കുലാര്‍ ഡിസ്ട്രോഫിയെ കുറിച്ചുള്ള ശരിയായ ധാരണകളുടെ അഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഈ രംഗത്തൊരു ചുവടുവെയ്പ്പാണ്. സംശയനിവാരണമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ഇത്. for more information click here 

Sunday, May 25, 2014

ആരോഗ്യത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയതും രസകരവുമായ അറിവിനും !!

 വിവരണങ്ങൾക്കും Ethnic Health Court ലൈക്‌ ചെയ്യുക

മൂക്കൊലിപ്പ്, തുമ്മൽ, ജലദോഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഏറെയാണ്‌. മരുന്ന് കഴിക്കുമ്പോൾ കുറയുമെന്നല്ലാതെ ഒരു ശാശ്വത പരിഹാരം ആർക്കും ലഭിക്കില്ല. ക്ലൈമറ്റ് ചേഞ്ച്‌ വരുന്ന ഈ സമയത്ത് മരുന്നില്ലാതെ ജലദോഷവും തുമ്മലും കുറയാൻ പ്രകൃതിയിൽ നിന്നും ഒറ്റമൂലികൾ ഈ ലിങ്ക് http://ethnichealthcourt.com/2013/10/26/stop-cold-flu-easily-naturally ക്ലിക്ക് ചെയ്തു വിശദമായി മനസ്സിലാക്കുക


Wednesday, April 16, 2014

വാത്സ്യായനന്റെ കാമസൂത്രം !!


പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം. കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. 

Wednesday, April 2, 2014

QN Garlic pods without smell !

നാട്ടുമരുന്നുകളുടെ ഒരു പ്രത്യേക ചേരുവ അടങ്ങിയിട്ടുള്ള ലായനിയിൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷമാണു QN GARLIC തയ്യാർ ചെയ്യുന്നത്. അതിനാൽ തന്നെ വെളുത്തുള്ളി മാത്രം കഴിച്ചാൽ ലഭിക്കുന്നതിന്ടെ പലമടങ്ങ് ഗുണങ്ങൾ QN GARLIC PODS കഴിച്ചാൽ ലഭിക്കേണ്ടതാണ്. മൂലക്കുരു മുതൽ ലൈംഗിക ശേഷികുറവ് വരെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നത് അത് കൊണ്ടാണ്..

ഓർക്കുക QN GARLIC PODS ൽ ഒരുവിധ കൃത്രിമ പദാർതഥങ്ങളും ചേരുന്നില്ല. തികച്ചും പ്രകൃതിജന്യമായ വസ്തുക്കളാൽ നിർമിതമാണിത്. അതിനാൽ തന്നെ 21 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ പ്രകടമായ ഗുണം ലഭിക്കുന്നതാണ്. 

RAW GARLIC (പച്ച വെള്ളുത്തുള്ളി) അതേ പടി കഴിക്കുന്നത് ആശാസ്യമല്ല. അന്നനാളത്തിനും ആമശായ സ്തരങ്ങൾക്കും കേട് സംഭവിക്കാം. അൾസർ വരാൻ സാധ്യതയുണ്ട്. അതിനാൽ സംസ്കരിച്ച മണം കുറഞ്ഞ(LOW ODOOR) QN GARLIC PODS തന്നെ ശീലമാക്കുക. click here for more 

Happy herbal care ! - herbal care products online !!

Happy Herbal Care was established in the year 1996, Situated in Pothampadam, Muthalamada, Palakkad Dist, Kerala, South India. we are produced different types of traditional Products such as Soaps, Instant Dry Ginger Coffee, Kasthurimanjal Powder, Amala Powder, Henna Powder, Dhahasamani, Rose Water etc. The quality of the collection of the raw materials, purification, production, preservation and packing are done under the traditional evaluation. Moreover, our offered products are created by skilled personnel in adherence with national norms. The products we offer find their broad use in a countless clinics, dispensaries and hospitals. for more click here 

Wednesday, March 19, 2014

മായം, ഉപ്പ് തൊട്ടം കര്‍പ്പൂരം വരെ !!

നേരെചൊവ്വേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത വകുപ്പുകള്‍ക്ക് എന്തിനു നമ്മള്‍ നമ്മുടെ നികുതിപ്പണം ചിലവഴിക്കണം....?? അവിടെയിരിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ത് ചെയ്തു? എന്ത് ചെയ്തില്ല? എന്നത് നോക്കി അവരെ സര്‍വീസില്‍ ഇരുത്തണമോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ ഇനി അവസരം കൊടുക്കണം. മന്ത്രിമാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ അതിനു നേരമില്ല. അല്ലെങ്കില്‍ അവരുടെ പങ്കു പറ്റി ജീവിക്കുന്നു. ഇവിടെ പൊതുജനം അഴിമതിയും, കെടുകാര്യസ്ഥതയും മൂലം മാരകരോഗങ്ങള്‍ക്കും അടിമപ്പെടുന്നു. ഇനിയെങ്കിലും നമ്മള്‍ പ്രതികരിക്കണം ഇല്ലെങ്കില്‍ ഈ തലമുറ തന്നെ ഇതിന്‍റെ ദുരിതം പേറേണ്ടി വരും 

ഇവരോട് പരാതി പറയാം
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്‍സ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിര്‍ബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം. 

Saturday, March 8, 2014

Ayurvedic Kanmadharasayana Treatment !!

kanmadham is considered as a special medicine in Ayurveda. this is master mineral in Ayurvedam, which is considered to be supportive of any Ayurvedic medication. kanmadham enhances the medicinal power of every known Ayurvedic medicines. kanmadham is considered to be a vegetative fossil found in the Himalayan ranges. The chemical combination of  kanmadham proves it has an abundant supply of several essential minerals. The fossilization occurred during the formation of The Himalayas. kanmadham is also considered master rejuvenator. It works on a cellular level, strengthening each cell of the body, revitalizing a person.

Tuesday, March 4, 2014

Marma chikilsa !!

anm galleryCHACKALAYIL is a Traditional Ayurveda-Sidha-Marma Treatment Family which has made a mark in traditional treatment for generations in Kerala. One of the ancestors Sri Neelakandan Vaidyar was honoured with the title ‘Panicker’ by His Highness Sri MoolamThirunal Ramavarma, Maharaja of Travancore. Medical knowledge and experience handed over through generationson ancient Palm leaf Manuscripts is the asset and strength of the present chief physician, Dr. Ajithkumar. Chackalayil is famous for its difference in the treatment methods. Marmachikitsa is the main treatment. for more click here 

ഡോക്ടറുടെ ഉപദേശം 'ഡയല്‍ എ ഡോക്ടര്‍' ഇനി ഫോണിലും !!


തിരുവനന്തപുരം: ഇനി ഡോക്ടറെ ഫോണില്‍ വിളിച്ച് ഏതുരോഗത്തെക്കുറിച്ചും വിദഗ്‌ദ്ധോപദേശം തേടാം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ തുടങ്ങിയ 'ദിശ'യുടെ പ്രവര്‍ത്തനം ഇതിനായി ആരോഗ്യ വകുപ്പ് വ്യാപിപ്പിച്ചു. ബി.എസ്.എന്‍.എല്‍ ഫോണില്‍ നിന്ന് 1056 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശം ലഭിക്കുന്ന 'ഡയല്‍ എ ഡോക്ടര്‍' പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, ആരോഗ്യ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. പി. കെ. ജമീല തുടങ്ങിയവരും പങ്കെടുത്തു. www.disha1056.com എന്ന ദിശ വെബ്‌സൈറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Saturday, March 1, 2014

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; യുവതിയുടെ കാഴ്ച പോയി !!

ബെയ്ജിങ്: സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം മൂലം ചൈനീസ് യുവതിയുടെ കാഴ്ച മങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച ലിയു എന്ന ചൈനീസ് യുവതിയുടെ വലതു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ടു. ദിവസം നാലു മണിക്കൂറോളം യുവതി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രെ. നവംബറില്‍ ഫുജിയാന്‍ പ്രവിശ്യയിലെ യുവാവിന്‍െറ വലതു കണ്ണിന്‍െറ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഇയാള്‍ ദിവസവും 10 മണിക്കൂറിലധികം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറുണ്ടത്രെ. ഇരുട്ടില്‍ ദീര്‍ഘനേരം സ്ക്രീനിലെ ലേസര്‍ രശ്മികള്‍ നോക്കിയിരിക്കുന്നത് റെറ്റിനക്ക് തകരാറുണ്ടാക്കുമെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നു.


(courtesy: madhyamam)

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...