123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, May 18, 2012

ഫേസ് ബുക്ക് നിങ്ങളെ മാനസിക രോഗിയാക്കും!!

ത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം നിങ്ങളുടെ മാനസിക നിലയെ തകരാറിലാക്കുവാന്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏതെങ്കിലും നാലാംകിട വാരികകളോ, വെബ്സൈറ്റുകളോ വായനക്കാരെ കൂട്ടുവാന്‍ വേണ്ടി അടിച്ചുവിട്ട അടിസ്ഥാനരഹിതമായ കണ്ടെത്തലാണ് ഇത് എന്ന് തെറ്റിദ്ധരിച്ച് തള്ളിക്കളയേണ്ട. കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 119ാം വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ തലമുറയെ ആശങ്കയുടെ മുള്‍മുനകളിലേക്ക് ആനയിക്കുന്ന ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ഇത് അവതരിപ്പിച്ചതും ചില്ലറക്കാരൊന്നുമല്ല, ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്സിറ്റികളിലൊന്നായ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവാഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ലാറി ഡി റോസന്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്ബുക്കില്‍ സന്ദര്‍ശകരാകുന്നത്. തുടക്കത്തില്‍ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളില്‍ ഫേസ്ബുക്ക് സന്ദര്‍ശകരായെത്തുന്നവര്‍ ക്രമേണ ഫേസ്ബുക്കിലെ ഇടവേളകളില്‍ മാത്രം ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും എന്തിനേറെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നുണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
താന്‍ അപ് ലോഡ് ചെയ്ത ഫോട്ടോക്കും സ്റ്റാറ്റസിനുമെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇത് നടന്നില്ലെങ്കില്‍ പലരും നിരാശരാകുന്നു. ദുരന്തമുഖങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള വികലമായ മാനസിക നില ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പൊതുവെ കാണപ്പെടുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നിദ്രാഭംഗം, ഉത്കണ്ഠ, വിഷാദം, അമിതമായ കോപം തുടങ്ങി പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും, മാനസിക തകരാറിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രൊഫസര്‍ ലാറി ഡി റോസന്‍ ചൂണ്ടിക്കാണിക്കുന്നു. ലാറി ഡി റോസന്റെ പ്രബന്ധത്തോടൊപ്പം തന്നെ ലോക വ്യാപകമായി ഫേസ്ബുക്കിന്റെ ഗുണ-ദോഷ വശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പഠനങ്ങളിലെ പല കണ്ടെത്തലുകളും പ്രാധാന്യമര്‍ഹിക്കുന്നവയും രസകരങ്ങളുമാണ്.
പാതിരാത്രിയിലെ സ്ത്രീകളുടെ ഫേസ്ബുക്ക് ഉപയോഗം
പാതിരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ഫേസ്ബുക്കിലെ അപ്ഡേറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അമേരിക്കയിലെ ഓക്സിജന്‍ മീഡിയ, ലൈറ്റ് സ്പീഡ് റിസര്‍ച്ച് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പഠനത്തിലാണ് ഈ അറിവ് പുറത്ത് വന്നിരിക്കുന്നത്. പഠനത്തിന് വേണ്ടി ഇവര്‍ സമീപിച്ചത് 1605 സ്ത്രീകളെയാണ്. ഇതില്‍ 21 ശതമാനം പേര്‍ അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് ഫേസ് ബുക്ക് ചെക്ക് ചെയ്യാറുണ്ടത്രെ. ഈ സമയങ്ങളില്‍ പ്രധാനമായും തങ്ങളുടെ ബോയ്ഫ്രണ്ട്സിനോട് തന്നെയാണ് സല്ലപിക്കാറുള്ളതെന്നും ഇവര്‍ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ... ഇത് വായിക്കുന്നത് പുരുഷന്മാരാണെങ്കില്‍ സ്വന്തം പെണ്‍മക്കളുടേയും, സഹോദരിമാരുടേയും, ഇടയ്ക്ക് ഭാര്യയുടേയും മേലെ പാതിരാത്രിയിലെങ്കിലും ഒരു കണ്ണുണ്ടാവുന്നത് നല്ലത് തന്നെ. 53 ശതമാനം സ്ത്രീകളും തങ്കളുടെ പേഴ്സണല്‍ വിഷയങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നാണ് ഈ പഠനത്തില്‍ സമ്മതിച്ചിരിക്കുന്നത്. 18 വയസ്സിനും 34 വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ 63 ശതമാനം പേരും തങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ കണ്ട് അസൂയപ്പെടട്ടേ എന്ന് ചിന്തിക്കുന്നവരുമാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതത്ര ശുഭകരമായിരിക്കില്ല എന്ന അടിക്കുറിപ്പും റിസര്‍ച്ച് നടത്തിയവര്‍ ചേര്‍ത്തിരിക്കുന്നുണ്ട്.
കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു
ഫേസ്ബുക്കിന് തീര്‍ത്തും അടിമകളായി മാറുന്നവരുടെ കുടുംബബന്ധങ്ങളില്‍ വലിയതോതിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളോടും, ഭാര്യയോടും, അച്ഛനമ്മമാരോടും ചെലവഴിക്കേണ്ട സമയങ്ങളില്‍ ഫേസ്ബുക്കില്‍ കയറി ഒരിക്കലും കാണാത്ത സുഹൃത്തുക്കളോട് സല്ലപിക്കുന്നവര്‍ ക്രമേണ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പോലും മറന്നുപോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാന്‍ കാരണമാകുന്നു. ഇതിന് പുറമെ ഫേസ്ബുക്കിന് അടിമകളായി മാറിയവര്‍ സാമൂഹിക ബന്ധങ്ങളില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയും ഭയപ്പെടേണ്ടതാണ്.
അസുഖങ്ങള്‍
ഫേസ്ബുക്കിന് അടിമകളായ വ്യക്തികള്‍ ദിവസേന കുറഞ്ഞത് ആറ്-ഏഴ് മണിക്കൂര്‍ കമ്പ്യൂട്ടറിന് മുന്‍പിലിരിക്കുന്നുണ്ടെന്നാണ് കണക്ക്. യാതൊരു വിധത്തിലും ശരീരം അനങ്ങാതെയുള്ള ഈ ഇരുപ്പില്‍ അമിതവണ്ണം പോലുള്ള അസുഖങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. ക്രിയാത്മകമായി യാതൊന്നും ചെയ്യാതെ എന്തെങ്കിലും സ്നാക്സും കൊറിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ കൂടുതലൊന്നും പറയേണ്ടി വരില്ല, പ്രഷര്‍, ഷുഗര്‍ തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ എളുപ്പത്തില്‍ ഇവരെ വേട്ടയാടുമെന്ന കാര്യം ഉറപ്പ് തന്നെ. for more read click here

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...