123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, January 31, 2012

ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍

കായചികിത്സ (ജനറല്‍ മെഡിസിന്‍), ബാലചികിത്സ (പീഡിയാട്രിക്‌സ്), ഗ്രഹ ചികിത്സ (മാനസിക രോഗചികിത്സ ഊര്‍ദ്ധ്വാംഗ ചികിത്സ (ഇ. എന്‍.ടി), ശല്യ ചികിത്സ (സര്‍ജറി), ദംഷ്‌ട്ര ചികിത്സ (ടോക്‌സികോളജി ), ജരാ ചികിത്സ (രസായന ചികിത്സ), സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്‌ത്രീ, പുരുഷ ബന്ധത്തിന്റെ അര്‍ഥവും, വ്യാപ്‌തിയും അതിലുണ്ടാകേണ്ടുന്ന പരസ്‌പര സംതൃപ്‌തിയും ആചാര്യന്‍മാര്‍ പ്രതിപാദിച്ചിരുന്നു. ചികിത്സ എന്നത്‌ ശാരീരികവും, മാനസികവും, ഒരു പരിധിവരെ ആത്മീകവുമായ ഘടകങ്ങളുടെ സമവായമായ അവസ്‌ഥ ആകുന്നു ഇവകളുടെ സന്തുലിതാവസ്‌ഥയില്‍ എത്തിക്കുക എന്നുള്ളതാണ്‌ ആയുര്‍വ്വേദ ചികിത്സയിലൂടെ സാധ്യമാകുന്നത്‌. വൃഷ ചികിത്സയില്‍ (വൃഷ്യ ചികിത്സയില്‍) മാനസികമായ അവസ്‌ഥയ്‌ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്‌.ആയുര്‍വ്വേദ ശാസ്‌ത്രം രചിക്കപ്പെട്ട കാലഘട്ടത്തില്‍ 16 വയസ്‌ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്‌ക്കും 20 വയസ്‌ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയ്‌ക്കും മാത്രമേ ശാരീരിക ബന്ധം (പരസ്‌പര ലൈംഗിക ബന്ധം) അനുവദിച്ചിരുന്നുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീയുടെ കുറഞ്ഞ പ്രായപരിധി 18 വയസായി എന്നു മാത്രം. ശാരീരിക ബന്ധത്തിലുടെ പുരുഷ ബീജം യോനീ ഭാഗത്തിലൂടെ സ്‌ത്രീയുടെ ഗര്‍ഭപാത്രത്തിലേയ്‌ക്ക് പ്രവേശിക്കുകയും തുടര്‍ന്ന്‌ ബീജ, അണ്ഡകോശ സങ്കലനവും നടക്കുന്നു.7 ധാതുക്കളാണ്‌ മനുഷ്യശരീരത്തെ നിലനിര്‍ത്തുന്നത്‌. രസം (അന്നരസം), രക്‌തം, മാംസം, മേദസ്‌, അസ്‌ഥി, മജ്‌ജ, ശുക്ലം(രേതസ്‌) ഇവയാണ്‌ ആ 7 ധാതുക്കള്‍ ഇതില്‍ അവസാന ധാതുവാണ്‌ ശുക്ലധാതു അല്ലെങ്കില്‍ രേതസ്‌ ഇവ യഥാക്രമം ഒന്നില്‍ നിന്നും അടുത്തത്‌ എന്ന തരത്തിലാണ്‌ രൂപാന്തരപ്പെടുത്തുന്നത്‌. അതായത്‌ രസത്തില്‍ നിന്നും രക്‌തം, രക്‌തത്തില്‍ നിന്നും മാംസം, മാംസത്തില്‍ നിന്നും മേദസ്‌ എന്ന ക്രമത്തില്‍, ഇതില്‍നിന്ന്‌ തന്നെ മനുഷ്യന്റെ അന്ത്യധാതുവായ ശുക്ലത്തിന്റെ (രേതസിന്റെ) പ്രാധാന്യം ഊഹിക്കാവുന്നതാണ്‌. ധാതുപോഷകങ്ങളായ ആഹാരങ്ങളും, ഔഷധങ്ങളും, വിഹാരങ്ങളും ഈ ഓരോ ധാതുക്കളേയും പോഷിപ്പിക്കുന്നു. അതില്‍നിന്ന്‌ മാത്രം തന്നെ ശുക്ല ധാതുവിന്റെ പോഷകങ്ങളായി ആഹാരവും ഔഷധവും പ്രവര്‍ത്തിക്കുന്നു എന്നും മനസിലാക്കാം.
ഉത്തേജക ചികിത്സ
ശരീരത്തിന്റെ നിലനില്‍പ്പിന്‌ ആധാരം ധാതുക്കളും കൂടെയാണ്‌. എന്നുള്ളതില്‍ നിന്നുതന്നെ ഈ ധാതുക്കളുടെ ക്ഷയം, ശരീരനാശത്തിനും കാരണമാകുന്നു. ശുക്ലധാതുവിന്റെ പോഷണം ആയുര്‍വേദചികിത്സയില്‍ വളരെ പ്രത്യേകമായി നിഷ്‌കര്‍ഷിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. ശുക്ലധാതു വര്‍ദ്ധിച്ചത്‌കൊണ്ടുമാത്രം ഉചിതമായ രീതിയില്‍ ലൈംഗികബന്ധം നടക്കണമെന്നില്ല. സ്‌ത്രീ, പുരുഷ ബന്ധത്തില്‍ ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം 2 പേര്‍ക്കും രതിസുഖം ഉണ്ടാക്കുക, ഇത്യാദി ഘടകങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം ഉണ്ട്‌ ധാതുപോഷകങ്ങളായ ആഹാരങ്ങളും, ഔഷധങ്ങളും അന്ത്യധാതുവിനെ പരിപോഷിപ്പിക്കുന്നവ യാകണമെന്നില്ല. ചില രോഗാവസ്‌ഥയില്‍ ഉദാഹരണമായി പ്രമേഹം, കൂടിയ രക്‌തസമ്മര്‍ദം, കൂടിയ കൊളസ്‌ട്രേള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉള്ളവരില്‍ ലൈംഗികബന്ധത്തിന്റെ ശേഷി കുറയുന്നതായി കണ്ടു വരുന്നു. ഇത്തരം അവസ്‌ഥകളില്‍ അതാത്‌ രോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്കൊപ്പം ലൈംഗിക ഉത്തേജക ഔഷധങ്ങളും ആയുര്‍വേദ ശാസ്‌ത്രത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ചികിത്സയെ വാജീകരണ ചികിത്സ (വാജീ ഇവ കരണം -വാജീകരണം)എന്നും അറിയപ്പെടുന്നു. അതായത്‌ കുതിരയെപ്പോലെ ലൈംഗിക ഉത്തേജക ശേഷി വര്‍ദ്ധിപ്പിക്കുന്ന ചികിത്സയെന്ന അര്‍ത്ഥം.

മൃഗങ്ങളില്‍ കുതിരയ്‌ക്ക് ലൈംഗിക ശക്‌തി കൂടുതല്‍ എന്നാണ്‌ നിരീഷണം. അതുകൊണ്ടുതന്നെ ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ എന്ന ആയുര്‍വ്വേദ ശാസ്‌ത്രത്തിലെ സങ്കല്‍പ്പം ശരിയും ആകുന്നു. വാജീകരണ ഔഷധങ്ങളില്‍ സേവ്യം( ഉള്ളില്‍ കഴിക്കുന്നവ) ലേപനം( പുറമെ ഉപയോഗിക്കുന്നവ) എന്ന രണ്ട്‌ തരം ഔഷധ പ്രയോഗങ്ങള്‍ പ്രധാനമായും കാണാം, സേവ്യമായ ഔഷധങ്ങളില്‍ കഷായം, അരിഷ്‌ടം, , ലേഹ്യം, ചൂര്‍ണ്ണം എന്നിവ പ്രയോഗത്തിലുണ്ടായിരുന്നു. ലേപന ഔഷധങ്ങളില്‍ ലിംഗത്തിനും, യോനിയിലും പുറമേ ഉപയോഗിക്കാവുന്ന തരത്തിലുള്ള എണ്ണകള്‍, കുഴമ്പ്‌കള്‍ ഇവ ശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരുന്നു.ആധുനിക സാഹചര്യങ്ങളില്‍ അവകള്‍ക്ക്‌, ക്യാപ്‌സൂളുകളും, ടാബ്ലറ്റ്‌കളും, ക്രീമുകളും ഒക്കെയായി മാറി എന്നുമാത്രം. 
അമുക്കുര ഔഷധ പ്രയോഗം

അമുക്കുരം ചെറുതായി കൊത്തി നുറുക്കി പാലില്‍ പുഴുങ്ങുക, പാല്‍ വറ്റിയതിന്‌ ശേഷം വീണ്ടും പാല്‍ ഒഴിക്കുക,ഇങ്ങനെ തുടര്‍ച്ചയായി 7 പ്രാവശ്യം പാലില്‍ പുഴുങ്ങിയ അമുക്കുരം ഉണക്കിപൊടിച്ച്‌ വറുത്ത്‌ എടുക്കുക.ഇതുപോലെതന്നെ നായ്‌കുരണ പരിപ്പും, കഴുകി തൊലി കളഞ്ഞ്‌ പാലില്‍ 7 പ്രാവശ്യം പുഴുങ്ങി ഉണക്കിപൊടിച്ച്‌ വറുത്ത്‌ എടുക്കുക ഇവ രണ്ടും 10 ഗ്രാം വീതം ആകെ 20 ഗ്രാം രാവിലെയും രാത്രിയും ചൂട്‌ പാലില്‍ കലക്കി കഴിക്കുന്നത്‌ എല്ലാ വിധമായ പുരുഷ ലൈംഗിക ശേഷി കുറവിനും, വളരെ ഉത്തമമാണ്‌.

2 മുതല്‍ 3 മാസം വരെ ഇവ ശീലിച്ചാല്‍ ബീജകോശങ്ങളുടെ എണ്ണത്തില്‍ കുറവ്‌, ബീജ കോശങ്ങളുടെ മോട്ടിലിറ്റി കുറവ്‌, ശീഘ്രസ്‌ഖലനം, ലൈംഗിക താല്‍പര്യകുറവ്‌, ലൈംഗിക ബന്ധത്തിന്‌ ശേഷമുള്ള അമിതമായ ക്ഷീണം, തളര്‍ച്ച ഇവകള്‍ക്ക്‌ വളരെ ഫലപ്രദമായ ഒരു പ്രയോഗമാകുന്നു.

മാനസിക സന്തോഷം പ്രധാനം

പോഷകാഹാരകുറവും, കൃത്യമായ സമയത്ത്‌ ആഹാരം കഴിക്കാതെ ഇരിക്കുന്നതും , മാനസികമായ പിരിമുറുക്കവും, മറ്റ്‌ കുടുംബ പ്രശ്‌നങ്ങളും ലൈംഗിക ബന്ധത്തിന്റെ തീവ്രതയേയും, തീഷ്‌ണതയേയും ബാധിക്കുന്ന ഘടകങ്ങള്‍ ആകുന്നു. അതുകൊണ്ട്‌ തന്നെ ഇത്തരം ഔഷധപ്രയോഗങ്ങളോടൊപ്പം മാനസികമായ സന്തോഷവും, കുടുംബത്തിലെ ഊഷ്‌മളതയും, സ്‌നേഹവും ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യത്തേയും, സന്തോഷത്തേയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സ്‌ത്രീ, പുരുഷ ജനനേന്ദ്രിയങ്ങള്‍ക്ക്‌ ഉണ്ടാകുന്ന വൈകല്യം പരിഹരിക്കുന്നതിനുള്ള ഔഷധ പ്രയോഗങ്ങളും ആയുര്‍വ്വേദശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...